മുതിർന്ന വിമുക്ത ഭടന്മാരെ ആദരിച്ചു

മുതിർന്ന വിമുക്ത ഭടന്മാരെ ആദരിച്ചു

തലശ്ശേരി : വെണ്ടുട്ടായി യുവരശ്മിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ വെണ്ടുട്ടായി കേളാലൂർ പ്രദേശത്തെ മുതിർന്ന വിമുക്ത ഭടന്മാരെയും എസ്.എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ഉപഹാരം നൽകി ആദരിച്ചു.
യുവരശ്മി വയോജന വേദി പ്രസിഡന്റ് പി ജനർദ്ദനൻ മാസ്റ്ററുടെ അധ്യക്ഷതയിൽ റിട്ടയേർഡ് കേണൽ ബി കെ നായർ ഉദ്ഘാടനം ചെയ്തു. രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ മട്ടന്നൂർ സി ഐ കെ വി പ്രമോദ് ഉപഹാരങ്ങൾ വിതരണം ചെയ്തു. ദീർഘനാൾ സൈനിക സേവനമനുഷ്ടിച്ച വെണ്ടുട്ടായി കേളാലൂർ പ്രദേശത്തെ മുതിർന്ന വിമുക്തഭാടന്മാരായ എം ബാലകൃഷ്ണൻ,ആലക്കാടൻ ജനാർദ്ദനൻ,കെ ദിവാകരൻ,ആലക്കാടൻ പവിത്രൻ, എം സത്യ ശീലൻ.യു, എം സതീശൻ എന്നിവരെയാണ് യുവരശ്മി ആദരിച്ചത്. തുടർന്ന് തങ്ങളുടെ സൈനിക ജീവിതത്തെ കുറച്ചുള്ള അനുഭവങ്ങൾ വിമുക്ത ഭടന്മാർ ചടങ്ങിൽ പങ്കുവെച്ചു.
എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയവരെയും ഉപഹാരം നൽകി അനുമോദിച്ചു. ദിനിൽ ധനജ്ഞയൻ, എം അജിത് കുമാർ എൻ സുജീഷ് എന്നിവർ സംസാരിച്ചു. ബീനാസത്യൻ സ്വാഗതവും ജിതിൻപുഷ്പൻ നന്ദിയും പറഞ്ഞു

 

Share

Leave a Reply

Your email address will not be published. Required fields are marked *