ദക്ഷിണാഫ്രിക്ക:ജൊഹാനസ്ബർഗിൽ നടക്കുന്ന പതിനഞ്ചാം ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെട്ടു. ബ്രിക്‌സ് വിപുലീകരിക്കുന്നതിനോട് ഇന്ത്യയ്ക്ക് തുറന്ന മനസാണുള്ളതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന,ദക്ഷിണാഫ്രിക്ക കൂട്ടായ്മയായ ബ്രിക്‌സിൻറെ ഭാഗമാകാൻ കൂടുതല്ഡ രാജ്യങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചിരിക്കെയാണ് പതിനഞ്ചാമത് ഉച്ചകോടി ദക്ഷിണാഫ്രിക്കയിലെ ജോഹനസ്ബർഗിൽ നടക്കുന്നത്. ലോകത്തെ പുതിയൊരു വൻ ശാക്തിക കൂട്ടായ്മയായി ബ്രിക്‌സ് മാറും. പങ്കെടുക്കുന്ന ചില രാഷ്ട്രത്തലവൻമാരുമായി ചർച്ച നടത്തുമെന്ന് പുറപ്പെടുംമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.ഗാൽവാൻ സംഭവത്തിന് ശേഷം ഇരുരാജ്യങ്ങളുടെയും രാഷ്ട്രത്തലവൻമാർ തമ്മിൽ ചർച്ച നടന്നിട്ടില്ല. നാളെ വിവിധ ആഫ്രിക്കൻ രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ബ്രിക്‌സ് പ്ലസ് യോഗത്തിലും നരേന്ദ്രമോദി പ്രസംഗിക്കും. . യുക്രെയ്ന്ന് യുദ്ധക്കുറ്റങ്ങളുടെ പേരിൽ രാജ്യാന്തര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറൻറുള്ളതിനാൽ റഷ്യൻ പ്രസിഡൻറ് വ്‌ലാഡിമിർ പുടിൻ വെർച്വലായാണ് പങ്കെടുക്കുക. ദക്ഷിണാഫ്രിക്കയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രീസിലേക്ക് പോകും.