കോഴിക്കോട്: തലശ്ശേരി മാഹി കുടുംബ കൂട്ടായ്മ (ടെലിമാക്) കുടുംബ സംഗമം നടത്തി. മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ടെലിമാക് പ്രസിഡണ്ട് എം.കെ.മൂസ അധ്യക്ഷത വഹിച്ചു. ടി.പി.എം.സാഹിർ, നവാസ് പൂനൂർ, എ.വി.മുഹമ്മദ് സാദിക്, നാസ് ബഷീർ, ഹാഷിർ അലി ആശംസകൾ നേർന്നു. ജന.കൺവീനർ ടി.പി.എം ഫസൽ സ്വാഗതം പറഞ്ഞു. കെ.സി.മുഹമ്മദ് ബഷീർ, ടി.പി.എം അഷ്‌റഫ്, സി.എ.ഹബീബ്, എം.അബ്ദുൽ അസീസ്, എ.പി.എം.നൗഷാദ്, പി.പി.മസൂദ്, സി.എ.സക്കരിയ്യ ഖിറാഅത്ത് എന്നിവർ നേതൃത്വം നൽകി.
വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു. വനിതാ വിംഗിന്റെ നേതൃത്വത്തിൽ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും മൈലാഞ്ചി മൽസരം കുട്ടികളുടെ സ്‌പോർട്‌സ്-ചിത്ര മൽസരങ്ങളും നടന്നു. സംഗമത്തോടനുബന്ധിച്ച് ബുക്ക്‌സ്റ്റാളും ഒരുക്കിയിരുന്നു.