തലശ്ശേരി:ധർമ്മടം ഗ്രാമപഞ്ചായത്ത് 2023-24 വർഷം നടപ്പിലാക്കുന്ന ജനകീയ ആസൂത്രണം പദ്ധതി അടുക്കള മുറ്റത്തെ കോഴി വളർത്തലിന്റെ ഭാഗമായി മുട്ടക്കോഴി കുഞ്ഞുങ്ങളെ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കി. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ കെ രവി നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.പി മോഹനൻ അധ്യക്ഷനായ ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ പുഷ്പ സി വി, വെറ്ററിനറി സർജൻ ഡോ. ശ്രീനേഷ് എസ് എസ്, എന്നിവർ സംസാരിച്ചു