എം.ജി.എസ്.നാരായണനെ ആദരിച്ചു

എം.ജി.എസ്.നാരായണനെ ആദരിച്ചു

കോഴിക്കോട്: ഭാഷാ സമന്വയ വേദിയുടെ മുതിർന്ന അംഗമായ ഡോ. എം.ജി.എസ് നാരായണന്റെ 91 പിറന്നാൾ ദിനത്തിൽ വസതിയിലെത്തി അംഗങ്ങൾ ആദരിച്ചു . എഴുത്തകാരി കെ.പി.സുധീര പൊന്നാട അണിയിച്ചു. ഡോ. ആർസുവിന്റെ പുതിയ പുസ്തകം മഹാത്മജി ഒപ്പം നടന്നവരുടെ ഓർമ്മകൾ ലേഖകൻ പിറന്നാൾ സമ്മാനമായി നൽകി. ചരിത്രത്തെ ഗൗനിക്കാതെ പോകുന്ന ഇന്നത്തെ അവസ്ഥ നാടിന് ആപൽക്കരമാണെന്ന് എം.ജി.എസ് പറഞ്ഞു. ഇന്നലെകളെക്കറിച്ച് അറിയാത്തവർക്ക് ഇന്നിനെ നേർ ദിശയിൽ നയിക്കാനാകില്ല. ഡിജിറ്റൽ യുഗത്തിൽ ചരിത്രം അവഗണിക്കപ്പെടരുതെന്നദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ ഒപ്പം നടന്നവരുടെ ഓർമ്മകൾ ചരിത്രത്തിന്റെ ഭാഗമാണ്. അത്തരം ഓർമ്മകൾ ഇന്നത്തെ യുവ തലമുറക്ക് നാടിനെക്കുറിച്ചറിയാനുള്ള പുതിയ പ്രചോദന വഴികൾ തുറന്നിടും. ഞാനേറ്റവും ഓർക്കുന്ന ചരിത്രാദ്ധ്യാപകർ കോഴിക്കോട്ടെ കെ.വി. കൃഷ്ണയ്യരും മദ്രാസിലെ ചന്ദ്രൻ ദേവേശനുമാണ് – എം.ജി എസ് ഓർത്തെടുത്തു.
ചടങ്ങിൽ ഡോ. എം.കെ പ്രീത, ഒ.കുഞ്ഞിക്കണാരൻ സി.പി.എം. അബ്ദുറഹിമാൻ ബിൻ അഹമ്മദ് എന്നിവരും പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *