തലശ്ശേരി: ഡ്രാഗൺ ബോട്ട് ലോക മത്സരത്തിൽ മിക്‌സഡ് ഡബിൾസിൽ വെങ്കല മെഡൽ ജേതാവായ അനഘ മനോജിന്തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് ഉജ്ജ്വല സ്വീകരണം നൽകി. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.രമ്യ, വൈസ് പ്രസിഡന്റ് എം.ഒ ചന്ദ്രൻ, സ്റ്റാൻഡിങ്ങ് കമ്മിറ്റി,ചെയർമാൻമാരായ വി.എം.റീത്ത, നവാസ് പരത്തീന്റെവിട, ഗ്രാമ പഞ്ചായത്ത് മെംബർമാരായഗീത. പി. ടി.കെപി .വി.ഷീജ, ശ്രീജ.കെ.ഷാജി മൊട്ടേമ്മൽഎ. ഉഷ,കെ.പി.ഷിനോജ്, എം.സന്തോഷ്,ജില്ലാ ഭാരവാഹികളായ അബ്ദുൾ അസീസ്. നിഷാനന്ദ് മാസ്റ്റർ, ടി.ജയേഷ്,ഷിബിലാൽ മാസ്റ്റർ,അബ്ദുൾ കരീം,എൽ.എസ്.ഡബ്ല്യു.എ.കെ. എന്നിവരും അനഘയുടെ കുടുബാഗങ്ങളും പങ്കെടുത്തു.ഇ.കെ.നായനാർ സ്മാരക ഹാളിൽ നടന്ന സ്വീകരണ സമ്മേളനം ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സി.കെ.രമ്യയുടെ അദ്ധ്യക്ഷതയിൽ മുൻ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ ്എം.ഒ.ചന്ദ്രൻ സ്വാഗതംപറഞ്ഞു. പി.അബ്ദുൾ അസിസ്,വി.എം.റീത്ത.ടി. ജയേഷ് സി.സി. നിഷാനന്ദ് അബ്ദുൾ കരീം എന്നിവർ ആശംസ പ്രസംഗം നടത്തി. എ. ഉഷ നന്ദിയും പറഞ്ഞു