മാവേലിയാകാൻ കുടവയറന്മാർക്ക് ഡിമാൻറ് ഏറുന്നു

മാവേലിയാകാൻ കുടവയറന്മാർക്ക് ഡിമാൻറ് ഏറുന്നു

മലപ്പുറം: കുടവയർ കാരണം നിത്യ ജീവിതത്തിൽ പലപ്പോഴും വയ്യാവേലിയാകാറുണ്ട്. കളിയാക്കലുകളൊക്കെ നേരിടേണ്ടി വരുമെങ്കിലും ഓണമടുത്താൽ വയറൻമാർക്ക് വൻ ഡിമാൻഡാണ്. ഓണക്കാലത്ത് മാവേലിയായി വേഷം കെട്ടിയാൽ ദിവസവും 3000 രൂപ മുതൽ 4500 രൂപ വരെ സമ്പാദിക്കാനാവും. മാവേലി വേഷം കെട്ടി എല്ലാവരെയും അനുഗ്രഹിക്കൽ മാത്രമാണ് ജോലി. ഓണക്കാലത്ത് ഇതിനേക്കാൾ വരുമാനം കിട്ടുന്ന മറ്റൊരു തൊഴിലില്ലെന്ന് ചുരുക്കിപ്പറയാം. മെഗാ ഓഫറുകളുമായി വിപണി പിടിച്ചടക്കാനൊരുങ്ങുന്ന കമ്പനികൾക്ക് മുമ്പിൽ നിൽക്കുന്നതാണ് പ്രധാന ജോലി.
ഉപഭോക്താക്കളെ ആകർഷിക്കാൻ വേഷം കെട്ടി നിന്നാൽ മാത്രം മതി. വേഷമൊക്കെ കമ്പനി തരും.പല സ്ഥാപനങ്ങളും പത്ത് ദിവസം മുതൽ 20 ദിവസം വരേക്കാണ് കരാർ ഉറപ്പിക്കുന്നത്. അതു വരെ വേഷമിട്ട് നിൽക്കണം എന്ന് മാത്രം. ഓണക്കാലമായാൽ മാവേലി വേഷം കെട്ടുന്നവർക്ക് വൻ ഡിമാൻഡ് തന്നെയാണ്. സ്ഥിരമായി വേഷം കെട്ടുന്നവർ പല സ്ഥാപനങ്ങൾക്കും വേണ്ടി മാവേലിയായതോടെ പല ക്ലബുകളും സംഘടനകളും മാവേലിക്കായി നെട്ടോട്ടമോടേണ്ടി വരും.

Share

Leave a Reply

Your email address will not be published. Required fields are marked *