വടകര: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയിലെയും സൊസൈറ്റിയുടെ ഉപസ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും തൊഴിലാളികളുടെയും മക്കൾക്കുള്ള വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. സൊസൈറ്റിയങ്കണത്തിൽ നടന്ന യോഗത്തിൽ ചെയർമാൻ രമേശൻ പാലേരി മെമന്റോയും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും അടങ്ങുന്ന സമ്മാനങ്ങൾ വിതരണം ചെയ്തു. എസ്എസ്എൽസിക്കും പ്ലസ് ടൂവിനും മികച്ച വിജയം നേടിയ 84 വിദ്യാർത്ഥികൾക്ക് 11,71,500 രൂപയാണ് സമ്മാനമായി നൽ്കിയത്. സൊസൈറ്റിയിലെ കൾച്ചറൽ സെന്ററിന്റെ വിഹിതവും ചേർന്നതാണ് സമ്മാനത്തുക.
മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ 29 എസ്എസ്എൽസിക്കാരും 17 പ്ലസ് ടൂക്കാരും അടക്കം 46 വിദ്യാർത്ഥികൾക്ക് 17,000 രൂപവീതം ഒന്നാം സമ്മാനമായി നല്കി. രണ്ടാം സമ്മാനമായി ഒൻപത് എ പ്ലസ് നേടിയ 13 എസ്എസ്എൽസിക്കാർക്കും അഞ്ച് എ പ്ലസ് നേടിയ ആറ് പ്ലസ് ടൂക്കാർക്കും 11,500 രൂപവിതവും മൂന്നാം സമ്മാനമായി എട്ട് എ പ്ലസ് നേടിയ 11 എസ്എസ്എൽസിക്കാർക്കും നാല് എ പ്ലസ് നേടിയ എട്ട് പ്ലസ് ടൂക്കാർക്കും 9,000 രൂപവിതവും ക്യാഷ് അവാർഡായി സമ്മാനിച്ചു.
വൈസ് ചെയർമാൻ വി. കെ. അനന്തൻഅദ്ധ്യക്ഷത വഹിച്ചു. ഡയറക്റ്റർമാരായ സി. വത്സൻ, കെ. ടി. രാജൻ, ഷിജിൻ ടി. ടി., മാനേജിങ് ഡയറക്റ്റർ എസ്. ഷാജു, എച്ഛ്ആർ കോപ്പറേറ്റീവ് ഹെഡ് കെ. ഹരീന്ദ്രൻ, ജിഎം പ്രൊജക്റ്റ്‌സ് ടി. പി. രാജീവൻ, ജിഎം റോഡ്‌സ് പി. ഷൈനു, ലീഗൽ ഓഫീസർ ഉണ്ണിക്കൃഷ്ണൻ, യുഎൽ റിസേർച്ച് ഡയറക്റ്റർ ഡോ. ഇ. പ. സന്ദേശ്, കോർപ്പറേറ്റ് എച്ച്എസ്ഇ മാനേജർ പി. ഈശ്വരമൂർത്തി, ജിഎം അഡ്മിൻ കെ. പി. ഷാബു എന്നിവർ സംസാരിച്ചു.