താനൂർ കസ്റ്റഡി മരണത്തിൽ ഫോറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട്

താനൂർ കസ്റ്റഡി മരണത്തിൽ ഫോറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം: താനൂർ കസ്റ്റഡി മരണത്തിൽ താമിർ ജിഫ്രിയുടെ പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോ.ഹിതേഷ് തെറ്റായ കാര്യങ്ങൾ രേഖപ്പെടുത്തിയെന്നും മർദനം മരണകാരണമെന്ന് എഴുതി ചേർത്തത് ബോധപൂർവമാണെന്നും ഡോ.ഹിതേഷിൻറെ ഉദ്ദേശശുദ്ധിയിൽ സംശയം ഉണ്ടെന്നും പോലീസ് റിപ്പോർട്ടിൽ ആരോപിച്ചു.ശരീരത്തിനേറ്റ മർദനം മരണകാരണമായേക്കാം എന്നത് ആന്തരിക പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാക്കുകയുള്ളൂ. വീണ്ടും പോസ്റ്റ് മോർട്ടം നടത്തണമെന്നും ആന്തരിക പരിശോധന വീണ്ടും നടത്തണമെന്നും പൊലീസ് ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് സർക്കാരിന് കത്ത് നൽകാനാണ് പൊലീസ് നീക്കം.
അതേസമയം പൊലീസ് ഇതിലപ്പുറവും ചെയ്യുമെന്ന് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി ആരോപിച്ചു.കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് താമിർ ജിഫ്രി ആക്ഷൻ കൗൺസിൽ ഉപവാസ സമരം ആരംഭിച്ചു. താമിർ ജിഫ്രിയുടെ കുടുംബവും മലപ്പുറം കലക്ടറേറ്റ് പടിക്കൽ നടക്കുന്ന ഉപവാസത്തിൽ പങ്കെടുക്കുന്നുണ്ട്.
Share

Leave a Reply

Your email address will not be published. Required fields are marked *