സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ ഓണച്ചന്തകൾ സജീവം

സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ ഓണച്ചന്തകൾ സജീവം

തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണച്ചന്തകൾക്ക് 22ന് തുടക്കമാകും. ന്യായവിലയ്ക്ക് പരിശുദ്ധവും മായംകലരാത്തതുമായ തനത് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം 22ന് തിരുവനന്തപുരം തൈക്കാട് പോലീസ് ഗ്രൗണ്ടിൽ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിക്കും.

തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് 1070 സി.ഡി.എസുകളിലും വിപുലമായ രീതിയിൽ മേളകൾ സംഘടിപ്പിക്കും. ഇതിനു പുറമേ ജില്ലാതല മേളകൾ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. വിപണന മേളകൾ സംഘടിപ്പിക്കുന്നതിന് ജില്ലാതലത്തിൽ ഒരു ലക്ഷം രൂപയും നഗര സി.ഡി.എസ് തലത്തിൽ 15,000 രൂപയും ഗ്രാമപഞ്ചായത്ത്തലത്തിൽ 12,000 രൂപയും കുടുംബശ്രീ നൽകും. കൂടാതെ തദ്ദേശ സ്വയംഭര ണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ വരെ ഓണം വിപണന മേളകൾക്ക് അനുവദിക്കാമെന്ന ഉത്തരവും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ സംസ്ഥാനതല വിപണന മേള 22 മുതൽ 28 വരെയാണ്. തൈക്കാട് നടക്കുന്ന മേളയിൽ 50 ഉൽപ്പന്ന വിപണന സ്റ്റാളുകൾക്ക് പുറമെ പ്രത്യേക ഓണം വിപണന കൗണ്ടറുകളും ഒരുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *