കോഴിക്കോട്: ലോട്ടറി തൊഴിലാളികളുടെ ഓണം ബോണസ് 10000 രൂപ ആഗസ്ത് 23 ന് മുൻപ് നൽകണമെന്ന് ആൾ കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി. കോഴിക്കോട് ജില്ലാ പ്രവർത്തകയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന പ്രസിഡൻറ് ഫിലിപ്പ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ 6 വർഷമായി ലോട്ടറി തൊഴിലാളികൾക്കുള്ള ബോണസിൽ ഒരു രൂപപോലും വർദ്ധനവ് വരുത്തിയിട്ടില്ല. എല്ലാ കൊല്ലവും ഓണത്തിന്റെ തലേദിവസം മാത്രമാണ് ലോട്ടറി തൊഴിലാളികൾക്ക് ബോണസ് വിതരണം നടത്തിവരുന്നത്. സർക്കാർ അവധികളും ബാങ്ക് അവധികളും കാരണം ഓണം കഴിഞ്ഞാലും പണം കിട്ടാത്ത അവസ്ഥ ഒഴിവാക്കണമെന്ന് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റ് വില 40 രൂപ ആക്കി കുറയ്ക്കുക, ലോട്ടറി സെറ്റ് വില്പന നിയന്ത്രിക്കുക, ഓൺലൈൻ ടിക്കറ്റ് വിൽപ്പനകാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുക, എഴുത്ത് ലോട്ടറി മാഫിയകളെ ഇല്ലാതാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള തുടർ സമരത്തിൻറെ ഭാഗമായി ഒരുലക്ഷം തൊഴിലാളികളുടെ ഒപ്പു ശേഖരിച്ചു കൊണ്ടുള്ള ഭീമ ഹർജി സർക്കാരിന് സമർപ്പിക്കുവാനും ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാനും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡൻറ് എം സി തോമസ് അധ്യക്ഷത വഹിച്ചു കെ .ഉണ്ണികൃഷ്ണൻ ,മടപ്പള്ളി മോഹനൻ , രഞ്ജിത്ത് കണ്ണോത്ത്, എ എം കുഞ്ഞിക്കണ്ണൻ,ഷാജു പൊൻപറ, ശിവാനന്ദൻ കൊയിലാണ്ടി, കെ. ഉണ്ണികൃഷ്ണൻ കൊയിലാണ്ടി റസാക്ക് പെരുമണ്ണ, അഫ്‌സൽ കൂരാച്ചുണ്ട്, പത്മനാഭൻ അമ്പലപ്പടി, ഹരിദാസ് കുറുപ്പ് എലത്തൂർ,പ്രസീദ് വടകര,പി നിർമല , വസന്ത വടകര,എന്നിവർ യോഗത്തിൽ സംസാരിച്ചു