രാഷ്ട്രീയ ലോക് ജൻശക്തി പാർട്ടിയിലെ  ഒരു വിഭാഗം കോൺഗ്രസ് എസിൽ ലയിക്കും

രാഷ്ട്രീയ ലോക് ജൻശക്തി പാർട്ടിയിലെ ഒരു വിഭാഗം കോൺഗ്രസ് എസിൽ ലയിക്കും

കോഴിക്കോട്്: രാഷ്ട്രീയ ലോക് ജൻശക്തി പാർട്ടിയിലെ ഒരു വിഭാഗം കോൺഗ്രസ് എസിൽ ലയിക്കുകയാണെന്ന് ജില്ലാ പ്രസിഡണ്ട് വി.ഗോപാലൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ ലോക് ജൻശക്തി പാർട്ടി സംസഥാന സീനിയർ വൈസ് പ്രസിഡണ്ട് മുഹമ്മദ് ഇക്ബാൽ ഖാനും സംസ്ഥാന ജില്ലാ നേതാക്കളുമാണ് കോൺഗ്രസ് എസിൽ ചേരുന്നത്. തികഞ്ഞ ഗാന്ധിയനും അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വത്തിനുടമയുമായ മതേതര വാദിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി നേതൃത്വം നൽകുന്ന കോൺഗ്രസ് എസിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് മുഹമ്മദ് ഇക്ബാൽ പറഞ്ഞു. കോൺഗ്രസ് എസിൽ ചേർന്നവർക്കുള്ള സ്വീകരണം 21ന് തിങ്കൾ വൈകിട്ട് 4 മണിക്ക് ഇൻഡോർ സ്‌റ്റേഡിയം ഓഡിറ്റോറിയത്തിൽ നടക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ പതാക കൈമാറി പാർട്ടിയിൽ ചേർന്നവരെ സ്വീകരിക്കുമെന്ന് വി.ഗോപാലൻ മാസ്റ്റർ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ കോൺഗ്രസ്(എസ്) ജില്ലാ സെക്രട്ടറിമാരായ ബാബു പറമ്പത്ത്, അബ്ദുൽ സത്താർ.എം.പി, ട്രഷറർ ഗണേഷ് ബാബു പാലാട്, മുഹമ്മദ് ഇക്ബാൽ ഖാൻ, കെ.സജ്ജാദ് എന്നിവർ പങ്കെടുത്തു.

 

 

 

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *