കോഴിക്കോട്: ശിവസേനയും, ഗണേശോത്സവ ട്രസ്റ്റും സംയുക്തമായി നടത്തുന്ന ഗണേശോത്സവം 19 മുതൽ 21വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 19ന് വിളംബര ഘോഷയാത്ര നടത്തി പ്രതിഷ്ഠാ കേന്ദ്രങ്ങളിൽ എത്തിക്കുന്ന ഗണേശ വിഗ്രങ്ങൾ ആചാര വിധി പ്രകാരം പ്രതിഷ്ഠ നടത്തുന്നതോടുകൂടി മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഗണേശോത്സവത്തിന് തുടക്കമാകും. 21ന് വൈകിട്ട് 3 മണിക്ക് തളിക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി തൊടിയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിന് മുൻവശം സമാപിക്കും. തുടർന്ന് പൂജകൾക്ക് ശേഷം ഗണേശ വിഗ്രഹങ്ങൾ കടലിൽ നിമഞ്ജനം ചെയ്യുന്നതോടെ ഗണേശോത്സവത്തിന്റെ ചടങ്ങുകൾ പൂർത്തിയാവുമെന്നവർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പത്മകുമാർ മൂഴിക്കൽ, ഉണ്ണികൃഷ്ണ മേനോൻ, ഷാജി പണിക്കർ, രാജേഷ് കുമാർ വി.കെ പങ്കെടുത്തു.