കുട്ടി കർഷകനെ ആദരിച്ചു

കുട്ടി കർഷകനെ ആദരിച്ചു

കുന്നംകുളം : പ്രകൃതി സംരക്ഷണ സംഘം തൃശൂർ ജില്ലാ കമ്മറ്റി അകതിയൂർ ദേവി വിലാസം സ്‌കൂളിൽ സംഘടിപ്പിച്ച കർഷക ദിനാചരണ ചടങ്ങിൽ വെച്ച് സ്‌ക്കൂളിലെ കുട്ടി കർഷകനായ അമിത്ത് കൃഷ്ണക്ക് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം അവാർഡ് നൽകി ആദരിച്ചു. പ്രകൃതി സംരക്ഷണ സംഘം തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഷാജി തോമസ് എൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പത്മം വേണുഗോപാൽ ഉൽഘാടനം ചെയ്തു.പ്രകൃതി സംരക്ഷണ സംഘം ജില്ലാ കമ്മറ്റിയംഗം ഷിജു കോട്ടോൽ മുഖ്യപ്രഭാഷണം നടത്തി. പ്രധാന അധ്യാപിക വിൻസി വി.സി,മികച്ച കർഷകനായ സുഭാഷ് തണ്ടിലം, അധ്യാപകരായ മോളി തോമസ്,ജാൻസി സി.ചൊവ്വല്ലൂർ, ആലീസ് സി.പി, സിമി സി ഉട്ടൂപ്പ്, ഗ്രിഗർ ചുങ്കത്ത്, ഷാരിഷ .എസ്, കവിത എ.കെ, തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സൗജന്യമായി വൃക്ഷ തൈകൾ നൽകി.

Share

Leave a Reply

Your email address will not be published. Required fields are marked *