കൊച്ചി: മാത്യു കുഴൽ നാടൻ എം എൽ എയുടെ കോതമംഗലത്തെ കടവൂരുള്ള കുടുംബ വീട്ടിൽ റീസർവേ ആരംഭിച്ചു. വിജിലൻസിന്റെ നിർദേശപ്രകാരമാണ്‌റവന്യൂ വകുപ്പിന്റെ നടപടി . വീട്ടിലേക്കുള്ള റോഡ് നിർമ്മിക്കാൻ ഭൂമി മണ്ണിട്ട് നികത്തിയെന്ന പരാതി വിജിലൻസിനുണ്ടായിരിന്നു. ഇതിൻറെ ഭാഗമായി വിജിലൻസ് ആവശ്യപ്പെട്ടതനുസരിച്ചാണ് സർവേ നടത്തുന്നതെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.ഏത് പരിശോധനകളെയും സ്വാഗതം ചെയ്യുമെന്നും സിപിഎമ്മിന് തൃപ്തിവരുന്ന രീതിയിൽ വിശദീകരണം നൽകാൻ കഴിയില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.