കോഴിക്കോട്:ജനാധിപത്യവും മതേതരത്വവും പരസ്പരപൂരകമായി ഘടിപ്പിക്കപ്പെട്ട ഇന്ത്യൻ ഭരണഘടന പൂർണ്ണമായി പാലിക്കപ്പെടുക എന്നതാണ് ഇന്ത്യ എന്ന സിദ്ധാന്തത്തിന്റെ പൊരുളെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. ഭരണഘടനയുടെ സമാരംഭം തന്നെ ഫെഡറലിസത്തിന്റെ പ്രാധാന്യം സൂചിപ്പിച്ചു കൊണ്ടാണ്. ഫെഡറലിസവും ബഹുസ്വരതയും ഇന്ത്യയുടെ ഐക്യവും ക്ഷേമവും അഭിവൃദ്ധിയും ശക്തിപ്പെടുത്തുകയാണുണ്ടായതെന്ന് കോഴിക്കോട്ട് ഇൻഡ്യൻനസ് അക്കാദമിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സമദാനി പറഞ്ഞു. യു.കെ. ഭാസ്‌കരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡോ. സുനീഷ്, കെ.സി. ഇബ്രാഹിം ഹസ്സൻ, രാജീവ് അവതയിൽ, കെ.പി. മുഹമ്മദ് ഹാജി, ടി. ജയ തിലകൻ, ജോസഫ് മാത്യു എന്നിവർ പ്രസംഗിച്ചു. ഇ.കെ. അഖ്മർ സ്വാഗതവും പി.പി ഫിറോസ് നന്ദിയും പറഞ്ഞു.