മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള ചാലിയാർ പഞ്ചായത്തിലുള്ള കായിക പ്രേമികളുടെ സ്വപ്‌നം പൂവണിയുകയാണ്്. നാടിനായി സ്റ്റേഡിയം പണിയാനായി കാർത്യായിനി അമ്മ വിട്ട് കൊടുത്തത് കോടികളുടെ ഭൂമിയാണ്. 2.2 കോടി രൂപ വില വരുന്ന രണ്ട് ഏക്കർ സ്ഥലമാണിവർ കളിക്കാനും സ്റ്റേഡിയം നിർമിക്കാനുമായി പഞ്ചായത്തിന് വിട്ടുനൽകിയത്. സ്റ്റേഡിയത്തിന് തന്റെ ഭർത്താവായ അപ്പുണ്ണിനായരുടെ പേരിടണമെന്നും കാർത്യാനിയമ്മ ആവശ്യപ്പെട്ടു.