നവോദയ വിദ്യാലയ പൂർവ്വ വിദ്യാർഥി കുടുംബ സംഗമം

നവോദയ വിദ്യാലയ പൂർവ്വ വിദ്യാർഥി കുടുംബ സംഗമം

മാഹി: ജവഹർ നവോദയ വിദ്യാലയത്തിലെ രണ്ടായിരത്തി മൂന്നു രണ്ടായിരത്തി പത്ത് ബാച്ചിലെ വിദ്യാർഥികളുടെ കുടുംബ സംഗമം നടന്നു. ഒരു വ്യാഴവട്ടത്തിനു ശേഷം നടന്ന ഒത്തുചേരൽ പരിപാടി സൗഹൃദ സംഗമ വേദിയായി. മാഹി ജവഹർ നവോദയ വിദ്യാലയത്തിൽ ആറു മുതൽ പ്ലസ് ടു വരെ പഠനം പൂർത്തിയാക്കിയ സഹപാഠികളാണ് മയ്യഴിയിൽ കുടുംബ സംഗമമൊരുക്കിയത്. നവോദയ വിദ്യാലയ പഠന കാലത്തെ രസകരമായ അനുഭവങ്ങൾ അവർ പങ്കു വെച്ചു. മൺമറഞ്ഞുപോയ സഹപാഠികൾക്ക് ആദരാഞ്ജലിയർപ്പിച്ചു കൊണ്ടു സംഘടിപ്പിച്ച ഒത്തുചേരൽ കുടുംബ സംഗമ പരിപാടി മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ ശിവരാജ് മീണ ഉദ്ഘാടനം ചെയ്തു. സിനിമാ പിന്നണി ഗായകനും മാഹി ജവഹർ നവോദയ വിദ്യാലയത്തിലെ ആദ്യ കാല അധ്യാപകനുമായ എം. മുസ്തഫ സംസാരിച്ചു. എം.സി.വരുൺ അധ്യക്ഷത വഹിച്ചു. രാഹുൽ രാജൻ സ്വാഗതവും അഖിന ഹരിപ്രസാദ് നന്ദിയും പറഞ്ഞു. തുടർന്ന് സഹപാഠികളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.

Share

Leave a Reply

Your email address will not be published. Required fields are marked *