കോഴിക്കോട്: ചെറുകിട മാധ്യമങ്ങളോടും ഓൺലൈൻ മീഡിയകളോടും കേന്ദ്ര സംസ്ഥാനങ്ങൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, റജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പർ ഫോർ ഇന്ത്യ (ആർ എൻ ഐ)യുടെ നടപടികൾ ലഘൂകരിക്കുക, ചെറുകിട മാധ്യമങ്ങൾക്ക് ക്ഷേമനിധി ബോർഡ് രൂപീകരിക്കുക, കോഴിക്കോട് പ്രവർത്തിച്ചിരുന്ന പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോയും ഫീൽഡ് പബ്ലിസിറ്റി ഓഫീസും പുന:സ്ഥാപിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ പൊതു മേഖലാ സ്ഥാപനങ്ങൾ നാഷലൈസ്ഡ് ബാങ്കുകൾ എന്നിവയുടെ പരസ്യങ്ങൾ ചെറുകിട മാധ്യമങ്ങൾക്കും നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഓർഗനൈസേഷൻ ഓഫ് സ്മാൾ ന്യൂസ്‌പേപ്പേഴ്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കിഡ്‌സൺ കോർണറിൽ ജനകീയ ധർണ്ണ നടത്തി. പീപ്പിൾസ് റിവ്യൂ പത്രാധിപരും, ഒഎസ്എൻഎസ് രക്ഷാധികാരിയുമായ പി.ടി.നിസാർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ഷെവലിയാർ സി.ഇ.ചാക്കുണ്ണി മുഖ്യ പ്രഭാഷണം നടത്തി. കെ.വി.സുബ്രഹ്‌മണ്യൻ,സാഹിത്യകാരൻ ഉസ്മാൻ ഒഞ്ചിയം സക്കറിയ പള്ളിക്കണ്ടി, ജോയ്പ്രസാദ് പുളിക്കൽ, പി.അനിൽ ബാബു, സി.പി.കുമാരൻ, എം.എ.റഹ്‌മാൻ. ആർ.ജയന്ത്കുമാർ, ഇസ്മായിൽ പുനത്തിൽ, പത്മനാഭൻ വേങ്ങേരി, ഒ.സ്‌നേഹരാജ് എന്നിവർ സംസാരിച്ചു. ടി.എം.സത്യജിത്ത് പണിക്കർ സ്വാഗതവും ശ്രീകലാ വിജയൻ നന്ദിയും പറഞ്ഞു.