തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടതിനെ തുടർന്ന് ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഈ മാസം 22 ഓടെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. കെ എസ് ആർ ടി സി തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിലവിൽ വിതരണത്തിനുള്ള ആദ്യ ഗഡു അനുവദിച്ചു കഴിഞ്ഞു. എന്നാൽ ജീവനക്കാർക്ക് തുക ഒന്നിച്ച് നൽകിയാൽ മതിയെന്ന തൊഴിലാളി യൂണിയൻ പ്രതിനിധികളുടെ ആവശ്യം യോഗത്തിൽ അംഗീകരിച്ചു. വരുമാനം വർദ്ധിപ്പിച്ച് കൂടുതൽ മെച്ചപ്പെടുന്ന സാഹചര്യത്തിലേക്ക് കെ എസ് ആർ ടി സി മാറുമെന്നും അദ്ദേഹം പറഞ്ഞു.