കരുവിശ്ശേരി: കരുവിശ്ശേരി സംഗമം റസിഡൻഷ്യൽ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാരെയും എസ്എസ്എൽസി, പ്ലസ് 2, സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. കേരള സ്റ്റേറ്റ് ബെസ്റ്റ് ടീച്ചർ അവാർഡ് വിന്നർ മനോജ് മോട്ടിവേഷൻ ക്ലാസ് എടുത്തു. ത്രോബോൾ സബ്ജൂനിയർ ടീമിലേക്ക് സെലക്ഷൻ ലഭിച്ച അജിത്ത് നമ്പ്യാർ, കെമിക്കൽ എഞ്ചിനീയറിങ്ങിൽ ഡോക്ട്രേറ്റ് നേടിയ അശ്വിൻ വിനോദ്, ഹിന്ദുസ്ഥാൻ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് രാജ്യ പുരസ്‌കാരം കരസ്ഥമാക്കിയ മനു കൃഷ്ണ, കേരള സർക്കാർ കെ-ഡിഐഎസ്‌സി 4-ാം എഡിഷനിൽ സമ്മാനർഹനായ വിവേക് ഷാ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കൗൺസിലർ കെ.റീജ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.ഷാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ.ശ്യാംപ്രസാദ് സ്വാഗതവും ജോ.സെക്രട്ടറി എൻ.പി.ബാബു നന്ദിയും പറഞ്ഞു.