സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ

നെറ്റിശ്ശേരി : സ്‌കൈ വാല്ലി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 77 ആം സ്വാതന്ത്ര്യ ദിനം അസോസിയേഷൻ പ്രസിഡന്റ് ഇ വി സൈനുദ്ദീൻ ദേശീയ പതാക ഉയർത്തി. സജി കുമാർ സ്വാഗതവും ഖജാൻജി റോബിൻ പാപ്പച്ചൻ നന്ദിയും പറഞ്ഞു ജനഗണമന പാടി ലഡു വിതറത്തോടുകൂടി യോഗം അവസാനിച്ചു

ഒലവക്കോട് : ഇന്ത്യൻ മതേതരത്വം ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നതെന്നും, ജനങ്ങളെ ഒന്നിപ്പിക്കേണ്ട ഭരണകൂടം ഭിന്നിപ്പിക്കുകയാണെന്ന് അസീസ് മാസ്റ്റർ പറഞ്ഞു. ഗാന്ധിദർശൻ സമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അസീസ് മാസ്റ്റർ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു.ഐഎൻടിയുസി ജില്ലാ സെക്രട്ടറി മോനുപ്പ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധാ ശിവദാസ്, ആഷിക്, ഫാറൂഖ് , വിജയൻ താണാവ് പ്രസംഗിച്ചു

ശുചീകരണ പ്രവർത്തനം നടത്തി

വെസ്റ്റ് ഹിൽ :യുണൈറ്റഡ് സെക്യൂരിറ്റി സൊസൈറ്റി ഓഫ് എക്‌സ് സർവീസ് മെൻ വളണ്ടിയർമാർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വെസ്റ്റ്ഹിൽ ഓഫീസും പരിസരവും ശുചീകരിച്ചു.സൊസൈറ്റി പ്രസിഡണ്ട് അഡ്വ.എം.പി.സൂര്യനാരായണൻ റോയൽ ബിൽഡിംഗിലെ ഓഫീസിൽ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യദിന അനുസ്മരണ ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി കെ.ടി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. റിട്ടേർഡ്‌സുബേദാർ മേജർ കെ.വത്സരാജ്, റിട്ടേർഡ് സുബേദാർ കെ.പി. രാജൻ, റിട്ടേർഡ് നായക് സുബേദാർ .ടി .മുരളി, ആർ.കെ.വേലായുധൻ, കെ.ശോഭന,അശ്വിൻ എൻ.എം, എം.പി സുരേന്ദ്രൻ തുടങ്ങിയവർ സ്വാതന്ത്ര്യദിന അനുസ്മരണം നടത്തി. സൊസൈറ്റി ഡയറക്ടർ റിട്ടേർഡ് സുബേദാർ ടി.യു.ദിവാകരൻനായർ സ്വാഗതവും സെക്രട്ടറി റിട്ടയേർഡ് ഹവിൽദാർ ഇ.ബാലകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

 

കോഴിക്കോട്: പള്ളിക്കണ്ടി പ്ലേ ഗ്രൗണ്ട് വികസന കമ്മിറ്റി(പിപിഡിസി) യുടെ ആഭിമുഖ്യത്തിൽ രാഷ്ട്രത്തിന്റെ 76-ാം സ്വാതന്ത്ര്യദിനാഘോഷം കോഴിക്കോട് കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കെ നാസർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.പ്ലേ ഗ്രൗണ്ട് കമ്മിറ്റി ജനറൽ കൺവീനർ സക്കറിയ പള്ളിക്കണ്ടി അധ്യക്ഷ്യം വഹിച്ചു. മുൻ കൗൺസിലർ എ.ടി മൊയ്തീൻകോയ രക്ഷാധികാരികളായ എം.പി കോയട്ടി. ടി.പി കുഞ്ഞാദു. എം.പി സലാം,ഐ.പി ഉസ്മാൻകോയ,വെളുത്തേടത്ത് അഷറഫ്, തുടങ്ങിയവർ സംസാരിച്ചു.സി.പി മുത്തുക്കോയ സ്വാഗതവും എൻ. വി സിറാജ് നന്ദിയും പറഞ്ഞു.

 

ഭിന്നശേഷിക്കാരുടെ കുട്ടായ്മയായ കരുണ അസോസിയേഷൻ ചെറുകല്ലായിയിൽ പതാക ഉയർത്തി

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *