വടകര: സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂളിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ ബെല്ല ദേശീയ പതാക ഉയർത്തി. ഇൻഡോ – പാക്ക് യുദ്ധത്തിലും ഇൻഡോ – ചൈന യുദ്ധത്തിലും പങ്കെടുത്ത മേജർ വാസുദേവനെ പൊന്നാടയണിയിച്ച് ആദരിച്ചു. ജെ.ആർ.സി, ഗൈഡ്‌സ് അംഗങ്ങൾ അവതരിപ്പിച്ച സ്വാതന്ത്ര്യസമര സ്‌കിറ്റും മുഴുവൻ കുട്ടികളും പങ്കെടുത്ത മാസ്ഡ്രില്ലും സ്വാതന്ത്ര്യഗീതങ്ങളും നൃത്തശില്പങ്ങളും പരിപാടിക്ക് നിറപ്പകിട്ടേകി. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഷിബു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ ബെല്ല, മദർ പി.ടി.എ പ്രസിഡന്റും എഴുത്തുകാരിയുമായ ട്രീസ അനിൽ, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം സജീഷ്, കുമാരി ദേവനിഹാര, ഗൗതമി സുജിത്, ധ്വനി എന്നിവർ പ്രസംഗിച്ചു. സൂസൻ ടീച്ചർ നന്ദി അർപ്പിച്ചു.