തലശ്ശേരി : വർത്തമാനകാല സാഹചര്യത്തിൽ സാംസ്‌കാരിക അസ്ഥിത്വം സംരക്ഷിക്കുന്നതിന് മാനവിക ജാഗ്രത അനിവാര്യമാണെന്ന് പ്രമുഖ പിന്നണിഗായകൻ വി ടി മുരളി പ്രസ്താവിച്ചു. തലശ്ശേരി സൗഹൃദ വേദി സംഘടിപ്പിച്ച സംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അഡ്വ. ടിപി സാജിദ് അധ്യക്ഷത വഹിച്ചു. അഡ്വ. പി വി സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. പിപി അബൂബക്കർ, കെ പി അബ്ദുൽ ഗഫൂർ, പിവി കുഞ്ഞബ്ദുള്ള, ഷെയ്ക്ക് മഹമൂദ് (പാനൂർ ), കെഎസ്എ ലത്തീഫ്, അഡ്വ: ഷിഫാ റഹ്‌മാൻ , റിയാസ് നെച്ചോളി, ജാഫർ ചമ്പാട്,മുനീർ പാച്ചാക്കര , മജീദ് എടക്കാട് എന്നിവർ പ്രസംഗിച്ചു. പുഷ്പഗിരി സലാം, അഡ്വ: ഷിഫാ റഹ്‌മാൻ , കെ എസ് എ ലത്തീഫ്, കെ പി അബ്ദുൽ ഗഫൂർ ,ബെൻസീറ , വി.ബി ഇസ്ഹാഖ് , ദേവ് ജൈഷ്ണു എന്നിവരെ ആദരിച്ചു. എംസി കമറുദ്ദീന്റെ നേതൃത്വത്തിൽ ഇശൽ രാവ് സംഘടിപ്പിച്ചു.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി , വിളയിൽ ഫസീല, സിനിമ നടൻ സിദ്ദീഖ് , ഇബ്രാഹിം ബേവിഞ്ച എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു. എ കെ ഇബ്രാഹിം സ്വാഗതവും യുവി അഷ്‌റഫ് നന്ദിയും അറിയിച്ചു.