കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ശുചിത്വ തീരം കോഴിക്കോട് ‘ ഒരു വർഷം നീളുന്ന ബീച്ച് ശുചീകരണ പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ ജഡ്ജും, ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനുമായ സി. പ്രദീപ് കുമാർ നിർവഹിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും,സബ് ജഡ്ജുമായ എംപി ഷൈജൽ, പ്രോജക്ട് കോർഡിനേറ്ററും,പാരാ ലീഗൽ വോളണ്ടിയറും, എരഞ്ഞിപ്പാലം സെന്റ് സേവിയർസ് കോളേജ് പ്രിൻസിപ്പലുമായ പ്രൊഫസർ വർഗീസ് മാത്യു സംബന്ധിച്ചു.