വിദ്യാർഥികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര

വിദ്യാർഥികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്കായി സുപ്രധാന തീരുമാനം

തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കെ എസ് ആർ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്‌കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, സ്‌റ്റൈപ്പന്റ്, കോളേജ് ക്യാൻറീനിൽ സൗജന്യ ഭക്ഷണം എന്നിവ നൽകും.
ഭൂരഹിത- ഭവനരഹിത അതിദരിദ്രർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊർജിതമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ഭിന്നശേഷിക്കാർക്ക് യുഡി ഐഡി നൽകുന്നതിന് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും. കുടുംബാംഗങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാന മാർ?ഗം കണ്ടെത്തി നൽകാനാവണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക ശുശ്രൂഷ നൽകുകയും പുനരധിവാസം ഉറപ്പാക്കുകയും അലഞ്ഞു തിരിഞ്ഞ് നടക്കുന്ന മാനസിക പ്രശ്‌നമുള്ളവർക്ക് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ മനോരോഗ വിദഗ്ധരുടെ സേവനങ്ങളും മരുന്നുകളും ലഭ്യമാക്കണം. റേഷൻകാർഡുകൾ തരം മാറ്റാനുള്ള അപേക്ഷകളിൽ ബാക്കിയുള്ളവ ഉടൻ പൂർത്തിയാക്കണം.2025 നവംബർ ഒന്നിന് അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

 

Share

Leave a Reply

Your email address will not be published. Required fields are marked *