യു എ ഇ  കേരള ചാർട്ടേഡ് കപ്പൽ സർവീസ് ആരംഭിക്കണം എം ഡി സി സംഘം റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

യു എ ഇ കേരള ചാർട്ടേഡ് കപ്പൽ സർവീസ് ആരംഭിക്കണം എം ഡി സി സംഘം റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

തിരുവനന്തപുരം : മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ പ്രതിനിധി സംഘം കഴിഞ്ഞ ദിവസങ്ങളിൽ യുഎഇ സന്ദർശിച്ച് കേരള – യുഎഇ സെക്ടറിൽ ചാർട്ടേഡ് വിമാന – യാത്ര ചരക്ക് കപ്പൽ ആരംഭിക്കുന്നത് സംബന്ധിച്ച് നടത്തിയ പഠനറിപ്പോർട്ട് മുഖ്യമന്ത്രി, തുറമുഖ – ടൂറിസം – കായിക വകുപ്പ് മന്ത്രിമാർ, നോർക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയർമാൻ, ചീഫ് സെക്രട്ടറി, മറ്റു ബന്ധപ്പെട്ടവർക്കും സമർപ്പിച്ച് സെക്രട്ടറിയേറ്റിൽ ചർച്ച നടത്തി.
കേരള മാരിടൈം ബോർഡ് ഓഫീസിൽ ചേർന്ന യോഗത്തിൽ ചെയർമാൻ എൻ.എസ് പിള്ള ഐഎഎസ് അധ്യക്ഷത വഹിച്ചു. അമിത വിമാന കൂലി നിയന്ത്രിക്കാൻ സാധ്യമല്ലെന്ന് വ്യോമയാന മന്ത്രിയും, പ്രധാനമന്ത്രിയും വ്യക്തമാക്കിയ സാഹചര്യത്തിൽ യാത്ര – ചരക്ക് കപ്പൽ സർവീസ് മാത്രമാണ് ഏക പോംവഴി എന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ എത്രയും വേഗം വാടകയ്ക്ക് കപ്പലെടുത്ത് കേന്ദ്ര – സംസ്ഥാന സർക്കാറുകളുടെ അനുമതിക്ക് വിധേയമായി സർവ്വീസ് ആരംഭിക്കാനും, തുടർന്ന് കിയാൽ, സിയാൽ മോഡൽ കമ്പനി രൂപീകരിച്ച് കപ്പൽ റഗുലർ സർവീസ് ആരംഭിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ. അയ്യപ്പൻ, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് അഡ്വക്കേറ്റ് വൈ. എ. റഹീം, അനന്തപുരം ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് കമ്പനി ലിമിറ്റഡ് ഡയറക്ടർ കരകുളം മുരുകൻ, കൊല്ലം പി. സുദർശൻ, പി. സുരേഷ് കുമാർ, അലക്‌സ് സാം ക്രിസ്തുമസ്, സുനിൽകുമാർ എന്നിവർ പങ്കെടുത്തു. അനന്തപുരം ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റ് കമ്പനി ലിമിറ്റഡ് മുംബൈ എസ്. എസ് മാരിടൈം ബോർഡമായി സഹകരിച്ച് ഒക്ടോബർ മാസത്തിൽ വിഴിഞ്ഞം – കൊല്ലം – കൊച്ചി – ബേപ്പൂർ ആഭ്യന്തര ജലഗതാഗതം ആരംഭിക്കുമെന്നും യോഗത്തിൽ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *