ലിവർപൂൾ: ലിവർപൂൾതാരം മുഹമ്മദ് സലായും സൗദിയിലേക്ക് ചേക്കേറും. സൗദി ക്ലബുകളുമായി ചർച്ച നടത്താൻ ഏജൻറിന് സലാ നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ. ഒരാഴ്ച മുമ്പാണ് ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാ സൗദി പ്രോ ലീഗിലേക്ക് ചേക്കേറിയേക്കുമെന്ന റിപ്പോർട്ടുകൾ ഏജൻറ് റാമി അബ്ബാസ് നിഷേധിച്ചത്. സലാ ലിവർപൂളിൻറെ താരമാണെന്നും, ക്ലബ് വിടുമായിരുന്നെങ്കിൽ കരാർ പുതുക്കില്ലെയെന്നായിരുന്നു റാമിയുടെ വാക്കുകൾ. ഇപ്പോൾ സാഹചര്യങ്ങൾ മാറി മറിഞ്ഞെന്നാണ് അറബ് – ഇംഗ്ലീഷ് മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ. പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ സലായെ പരിശീലകൻ യർഗൻ ക്ലോപ്പ് കളിപ്പിച്ചിരിന്നില്ല. 77-ാം മിനിറ്റിൽ തിരിച്ചുവിളിച്ചതിൽ താരം പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. സബ് ചെയ്തതിലൂടെ രണ്ട് റെക്കോർഡുകൾ നേടാനുള്ള അവസരമാണ് സലാക്ക് നഷ്ടമായത്. ഇതോടെ ക്ലോപ്പും സലായും തമ്മിലുള്ള ബന്ധം വഷളായെന്നും സൗദി ക്ലബുകളുമായി ചർച്ച തുടങ്ങാൻ താരം ഗ്രീൻ സിഗ്‌നൽ നൽകിയെന്നുമാണ് വാർത്തകൾ. 2017ൽ റോമയിൽ നിന്ന് ലിവർപൂളിലെത്തിയ സലാ ആകെ 306 മത്സരങ്ങളിൽ നിന്ന് 186 ഗോളുകൾ നേടിയിട്ടുണ്ട്. ലിവർപൂളിൻറെ പ്രീമിയർ ലീഗ്, ചാംപ്യൻസ് ലീഗ് കിരീട നേട്ടങ്ങളും നിർണായക സ്ഥാനമുണ്ട് മുഹമ്മദ് സലായ്ക്ക്. 2017ൽ റോമയിൽ നിന്ന് ലിവർപൂളിലെത്തിയ സലാ ആകെ 306 മത്സരങ്ങളിൽ നിന്ന് 186 ഗോളുകൾ നേടിയിട്ടുണ്ട്. ലിവർപൂളിൻറെ പ്രീമിയർ ലീഗ്, ചാംപ്യൻസ് ലീഗ് കിരീട നേട്ടങ്ങളും നിർണായക സ്ഥാനമുണ്ട് മുഹമ്മദ് സലായ്ക്ക്.