ചെറുകിട മാധ്യമങ്ങളോടുള്ള അവഗണന  ജനകീയ ധർണ്ണ നാളെ

ചെറുകിട മാധ്യമങ്ങളോടുള്ള അവഗണന ജനകീയ ധർണ്ണ നാളെ

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെറുകിട മാധ്യമങ്ങോട് കാണിക്കുന്ന അവഗണനക്കെതിരെ നാളെ (വ്യാഴം) വൈകിട്ട് 4 മണിക്ക് കിഡ്‌സൺ കോർണറിൽ (സെൻട്രൽ ലൈബ്രറിക്ക് സമീപം) പ്രതിഷേധ ജനകീയ ധർണ്ണ സംഘടിപ്പിക്കുമെന്ന് ഓർഗനൈസേഷൻ ഓഫ് സ്മാൾ ന്യൂസ്‌പേപ്പേഴ്‌സ് സൊസൈറ്റി ജന.സെക്രട്ടറി രാമദാസ് വേങ്ങേരി അറിയിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിക്കും നിവേദനം നൽകും. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *