ഡൽഹി: ഹ്യൂമൺ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ രാജ്യത്തെ പിന്നോക്ക ഗ്രാമീണ മേഖലകളിൽ നടത്തുന്ന വിദ്യാഭ്യാസ- ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ദേശീയ അംഗീകാരം.എൻ.ജി. ഒ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് മുസ്ലിം പ്രൊഫഷനൽസ് നൽകുന്ന ദേശീയ പുരസ്‌കാരമാണ് എച്ച്.ആർ. ഡി.എഫിന് ലഭിച്ചത്.ഡൽഹി ഹംദർദ് യൂണിവേഴ്‌സിറ്റിയിൽ സംഘടിപ്പിച്ച പരിപാടിയിൽ നാഷണൽ സോഷ്യൽ എക്‌സലൻസ് അവാർഡ് മുൻ കേന്ദ്രമന്ത്രി താരിക് അൻവർ അവാഡുകൾ വിതരണം ചെയ്തു. ഹ്യുമൻ റിസോർഴ്‌സ് ഡവലപ്‌മെന്റ് ഫൗണ്ടേഷനുള്ള അവാർഡ് ചെയർമാൻ ഡോ.ഹുസൈൻ മടവൂർ ഏറ്റുവാങ്ങി. ഹംദർദ് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. അഫ്ഷാ ആലം, മൗലാന ആസാദ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ. അക്തറുൽ വാസി, പ്രൊഫ.ഷാഹിദ് അക്തർ, ആമിർ ഇദ്രീസി, ഉമർ ഫാറൂഖ് തുടങ്ങിയവർ സംസാരിച്ചു.