ഇന്ത്യക്കാരുടെ ജയിൽ മോചനം കേന്ദ്ര സർക്കാർ
ഇടപെടണം ടി പി ദാസൻ
കോഴിക്കോട് : ഖത്തർ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിനായി പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് മുൻ മേയർ ടി പി ദാസൻ . ഇന്ത്യൻ പ്രവാസി മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ സാംസ്‌കാരിക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏഷ്യൻ ഗെയിംസും വേൾഡ് കപ്പും ഏറ്റെടുത്ത് വിജയിപ്പിച്ച ഖത്തർ ഭരണാധികാരികൾക്ക് ഇടുങ്ങിയ ചിന്താഗതി ഉണ്ടായതിൽ അത്ഭുതപ്പെടുന്നു. മതേതരത്വം ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിൽ എല്ലാ വിഭാഗം ആളുകളെയും ചേർത്ത് പിടിക്കണം. ജയിലിൽ കഴിയുന്നവർ മനുഷ്യരാണ്, രാജ്യം 77 -ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഇത്തരത്തിൽ സ്വാതന്ത്ര്യം ലഭിക്കാതെ പോകുന്നവരെ കുറിച്ചോർക്കാൻ ഇന്ത്യൻ പ്രവാസി മൂവ്‌മെന്റ് മുന്നോട്ട് വന്നത് തന്നെ പ്രചോദനമായെന്ന് ദാസൻ കൂട്ടിച്ചേർത്തു.ഇന്ത്യൻ പ്രവാസി മൂവ്‌മെന്റ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ആർ ജെ സജിത്ത് അധ്യക്ഷത വഹിച്ചു.
കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റാഫി പി ദേവസ്സി, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ ബി ശിവരാമകൃഷ്ണൻ , ജനറൽ സെക്രട്ടറി ആസിഫ് അഷ്ഹൽ, കെ പി നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അംഗങ്ങളും അതിഥികളും ചേർന്ന് മെഴുകുതിരി തെളിച്ചു.