വിമോചനപോരാളികളുടെ കുടുംബങ്ങളെ  ആദരിച്ചു

വിമോചനപോരാളികളുടെ കുടുംബങ്ങളെ ആദരിച്ചു

ചൊക്ലി :ഇന്ത്യൻ സ്വാതന്ത്ര്യത്തിന് 75 വയസ്സ് പൂർത്തിയാകുമ്പോൾ, മൺമറഞ്ഞു പോയ വിമോചന പോരാളികളുടെ ഉറ്റവരെ ആദരിച്ച് കോടിയേരി ബാലകൃഷ്ണൻ സ്മാരക ലൈബ്രറി. ‘പാദമുദ്രകൾ തേടി’യുള്ള യാത്ര ‘യിൽ ബ്രിട്ടീഷ് -ഫ്രഞ്ച് വാഴ്ചക്കെതിരെ പടപൊരുതിയ ചൊക്ലി പഞ്ചായത്തിലെ 12 പോരാളികളുടെ കുടുംബാംഗങ്ങളെയാണ് മൊയാരം സ്മാരകത്തിൽ ചേർന്ന ചടങ്ങിൽ ആദരിച്ചത്. പോരാട്ട സ്മൃതികളുണർത്തിയ ചടങ്ങ് പോരാളികളുടെ ബന്ധുക്കളേയും, നിറഞ്ഞ സദസ്സിനേയും 75 വർഷങ്ങൾക്ക് മുമ്പുള്ള ഐതിഹാസികമായ പോരാട്ട കാലത്തേക്ക് തിരിച്ചു കൊണ്ടുപോയി.
മൊയാരത്ത് ശങ്കരന്റെ മകൻ ജനാർദൻ മൊയാരത്ത്, കെ കണാരന്റെ മകൻ ശ്രീവത്സൻ, മാളിയിൽ അപ്പുക്കുട്ടൻ നായരുടെ മകൾ ശാന്ത ഗോപിനാഥ്, ടി എൻ കുമാരന്റെ മകൻ എൻ കെ പവിത്രൻ, കവിയൂരിലെ സി എച്ച് ചോയിയുടെ മകൾ ശ്യാമള, കെപികെ അനന്തന്റെ മകൻ കെ പി കെ ഭരതൻ, ഇ കുമാരന്റെ മകൻ സി കെ രാജൻ, കക്കോട്ട് അനന്തന്റെ മകൻ കെ എം പ്രദീപ്കുമാർ, മുണ്ടങ്ങാടൻ ചാത്തുക്കുട്ടിയുടെ മകൻ പ്രദീപൻ, കാരായി കുഞ്ഞിക്കണ്ണന്റെ മകൻ ശ്രീജയൻ, നടേമ്മൽ ആണ്ടിയുടെ ഭാര്യ ലക്ഷ്മി, പുലപ്പാടി കുമാരന്റെ ഭാര്യശ്രീദേവി എന്നിവരെ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി ആദരസമർപ്പണം ഉദ്ഘാടനം ചെയ്തു. ഡോ. എ പി ശ്രീധരൻ അധ്യക്ഷത വഹിച്ചു. വീണ്ടുമൊരു സ്വാതന്ത്ര്യസമരത്തിന്റെ കർമവീഥിയിലേക്ക് നീ്‌ങ്ങേണ്ടിവരുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
കവിയൂർ രാജഗോപാലൻ, ഡോ കെ എം ഭരതൻ, എന്നിവർ പ്രഭാഷണം നടത്തി. ടി കെ സുരേഷ് സ്വാഗതവും ഡോ ടി കെ മുനീർ നന്ദിയും പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *