വിദ്യാർത്ഥി മുങ്ങിമരിച്ചു

വിദ്യാർത്ഥി മുങ്ങിമരിച്ചു

തൃശൂർ: എൽതുരുത്ത് ക്ഷേത്രകകുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. വലപ്പാട് സ്വദേശി പിജെ ആദിത്യൻ (20) ആണ് മരിച്ചത്. എൽത്തുരുത്ത് കോളേജിലെ വിദ്യാർഥിയാണ്. എൽതുരുത്ത് അഷ്ടമംഗലം ശിവക്ഷേത്രകുളത്തിൽ ഉച്ചകഴിഞ്ഞാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ആദിത്യൻ. കാണാതായതിനെ തുടർന്ന് തൃശൂർ അഗ്‌നിരക്ഷാ സേനാ വിഭാഗം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
കണ്ണൂർ പയ്യന്നൂരിലും സമാനസംഭവം ഉണ്ടായി. പയ്യന്നൂരിലെ ക്ഷേത്ര കുളത്തിലാണ് പയ്യന്നൂർ ഫിഷറീസ് കോളേജ് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം 6:45 ഓടെയായിരുന്നു സംഭവം. ഉടൻ പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും കായംകുളം സ്വദേശി നന്ദുകൃഷ്ണ (27) ഇന്ന് ഉച്ചയ്ക്ക് 2.10 ഓടെ മരിച്ചു. കൂടെയുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി അശ്വിൻ (23) പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *