രാജ്യത്തിന്റെ ശാക്തീകരണത്തിനായി ഒരുമിച്ചു നിൽക്കണം മന്ത്രി എ.കെ.ശശീന്ദ്രൻ

രാജ്യത്തിന്റെ ശാക്തീകരണത്തിനായി ഒരുമിച്ചു നിൽക്കണം മന്ത്രി എ.കെ.ശശീന്ദ്രൻ

കോഴിക്കോട്: ആരൊക്കെ തകർക്കാൻ ശ്രമിച്ചാലും ഇല്ലാതാക്കാൻ ശ്രമിച്ചാലും ഇന്ത്യ ഒന്നാണ് ഭാരതം ഒന്നാണ് എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് രാജ്യത്തിന്റെ ശാക്തീകരണത്തിനായി ജനങ്ങൾ ഒന്നിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. എൻ.സി പി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹനീയ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തിലൂടെ ലോകത്ത് തല ഉയർത്തിപ്പിടിച്ച് നടന്നിരുന്ന ഒരു കാലം നമുക്ക് നഷ്ടപ്പെടുകയാണോ എന്ന് ആശങ്കപ്പെടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. മേയർ ഡോ.ബീന ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. ആലിസ് മാത്യു, എം.ആലിക്കോയ, പ്രൊഫ.ജോബ് കാട്ടൂർ, അഡ്വ.എം.പി.സൂര്യ നാരായണൻ, പി.സുധാകരൻ മാസ്റ്റർ, പി.കെ.ബാലകൃഷ്ണൻ, അഡ്വ.പി.എം.സുരേഷ് ബാബു, സിപിഐഎംഎൽ സംസ്ഥാന സെക്രട്ടറി പി.സി.ഉണ്ണിചെക്കൻ, അനിത കുന്നോത്ത് എന്നിവർ പ്രസംഗിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *