യൂത്ത് സ്ട്രീറ്റ് ഒന്നര ലക്ഷം യുവതീ യുവാക്കൾ പങ്കാളികളാവും

യൂത്ത് സ്ട്രീറ്റ് ഒന്നര ലക്ഷം യുവതീ യുവാക്കൾ പങ്കാളികളാവും

 കോഴിക്കോട്: ഇന്ത്യയെ മതരാഷ്ട്രമാക്കരുതെന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ സംസ്ഥാനത്തെ ബ്ലോക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റിൽ ജില്ലയിലെ 17 ബ്ലോക്കുകളിലായി ഒന്നര ലക്ഷം പേർ പങ്കെടുക്കും.
ഫറൂഖ്, കോഴിക്കോട് ടൗൺ ബ്ലോക്കുകളിൽ മുൻ അഖിലേന്ത്യാ പ്രസിഡണ്ടും മന്ത്രിയുമായ എ.മുഹമ്മദ് റിയാസ,് കോഴിക്കോട് സൗത്ത് ബ്ലോക്കിൽ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് വി.വസീഫ്, തിരുവമ്പാടി, കുന്ദമംഗലം ബ്ലോക്കുകളിൽ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി മെമ്പർ എം.ഷാജർ, കുന്നുമ്മൽ ബ്ലോക്കിൽ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് വി.പി.സാനു, നരിക്കുനിയിൽ ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന വൈസ്പ്രസിഡണ്ട് പി.മോഹനൻ മാസ്റ്റർ, മുൻ ജില്ലാ സെക്രട്ടറിമാരായ കെ.കെ.ദിനേശൻ പേരാമ്പ്ര, പി.കെ.പ്രേംനാഥ് ഒഞ്ചിയം, കോഴിക്കോട് നോർത്തിൽ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, കക്കോടി ജില്ലാ പ്രസിഡണ്ട് എൽ.ജി.ലിജീഷ്, ബാലുശ്ശേരി സി.കെ.ശശീന്ദ്രൻ, നാദാപുരം ജില്ലാ ട്രഷറർ ടി.കെ.സുമേഷ്, കൊയിലാണ്ടി എ.എം.റഷീദ്, വടകര മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി മെമ്പർ എൻ.സുകന്യ, പയ്യോളി മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് സൂസൻ കോടി, താമരശ്ശേരി മുൻ കേന്ദ്ര കമ്മിറ്റി മെമ്പർ വി.പി.റെജീന എന്നിവർ പരിപാടി ഉൽഘാടനം ചെയ്യും.
കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും മാധ്യമ പ്രവർത്തകരും വിവിധ കേന്ദ്രങ്ങളിലെ പരിപാടിയിൽ പങ്കെടുക്കും. ജനാധിപത്യ വിശ്വാസികൾ പരിപാടിയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സെക്രട്ടറി പി.സി.ഷൈജു അഭ്യർത്ഥിച്ചു. 

Share

Leave a Reply

Your email address will not be published. Required fields are marked *