മറന്നുപോയ മനുഷ്യാവകാശങ്ങളെക്കുറിച്ച് ഭരണകൂടങ്ങളെ ഓർമ്മപ്പെടുത്തേണ്ട കാലം ജോയ് കൈതാരം

മറന്നുപോയ മനുഷ്യാവകാശങ്ങളെക്കുറിച്ച് ഭരണകൂടങ്ങളെ ഓർമ്മപ്പെടുത്തേണ്ട കാലം ജോയ് കൈതാരം

കോഴിക്കോട്:മറന്നുപോകുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ച് ഭരണകൂടങ്ങളെ ഓർമ്മപ്പെടുത്തേണ്ട കാലമാണിതെന്ന് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സംസ്ഥാന സെക്രട്ടറി ജോയ് കൈതാരം പറഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റി കിഡ്‌സൺ കോർണറിൽ സംഘടിപ്പിച്ച അക്രമങ്ങൾക്കെതിരെ മന:സാക്ഷിയുണർത്തൽ വായ് മൂടിക്കെട്ടി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യനെ മറന്ന് മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന രൂപത്തിൽ പച്ച മനുഷ്യനെ അരിഞ്ഞ് തള്ളുന്ന വാർത്തകളാണ് മണിപ്പൂരിൽ നിന്ന് പുറത്തു വരുന്നത്. മതത്തിന്റെയും ജാതിയുടെയും, സ്വത്ത് കയ്യടക്കലിന്റെയും അക്രമങ്ങളാണ് നടക്കുന്നത്. ഭരണകൂടം കാഴ്ചക്കാരായി നിൽക്കുമ്പോൾ മനുഷ്യർ വെടിയേറ്റ് മരിക്കുകയാണ്. ഭാരത സംസ്‌കാരത്തെക്കുറിച്ച് ഘോഷിക്കുന്ന ഋഷി വര്യൻമാരുടെ നാട്ടിലാണ് സ്ത്രീകളെ ദ്രോഹിക്കുന്നത്. ഗുജറാത്തിൽ മുസ്ലിംകൾക്കെതിരായി കലാപം നടന്നപ്പോൾ അന്ന് ഇന്ത്യൻ പ്രധാന മന്ത്രി ഉറക്കത്തിലായിരുന്നു. ഇന്ന് മണിപ്പൂരിലും, ഹരിയാനയിലും കലാപം നടക്കുമ്പോൾ പ്രധാന മന്ത്രി മൗനം പാലിക്കുകയാണ്. ഗുജറാത്തിൽ നടന്ന കലാപത്തന്റെ തുടർച്ചയായി രാജ്യത്ത് പലയിടത്തും നടത്താൻ ആസൂത്രണം നടക്കുകയാണ്. മനുഷ്യത്വമുള്ള, മാനവികമായി ചിന്തിക്കുന്നവർ ചോദിക്കുകയാണ് ഇന്ത്യക്കെന്ത്പറ്റിയെന്ന്. കേരളത്തിലും മനുഷ്യാവകാശ ധ്വംസനങ്ങൾ നടക്കുന്നുണ്ടെന്നദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡണ്ട് സി.ടി.ടോം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉസ്മാൻ ചാത്തംചിറ സ്വാഗതവും, സുനിൽ.കെ.മണ്ണൂർ നന്ദിയും പറഞ്ഞു. ടി.പി.സാഹിർ, മോഹനൻ.കെ, സുലൈഖ രാമനാട്ടുകര, ഷാഹുൽ ഹമീദ്.എം.പി.വൈദ്യരങ്ങാടി, ഗുലാം ഹുസൈൻ കൊളക്കാടൻ, പി.ടി.സി ഗഫൂർ, ജോമോൻ കോടഞ്ചേരി, ബാബു പീറ്റർ, പ്രഭാകരൻ എളേറ്റിൽ, സേവ്യർ.കെ.പി, അഹമ്മദലി കൊയിലാണ്ടി, കെ.സി.മുഹമ്മദ്, ലില്ലിക്കുട്ടി കല്ലറയ്ക്കൽ, സൗദ വൈദ്യരങ്ങാടി പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *