അരൂർ:സ്വാതന്ത്യവും മത നിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുക എന്ന മൂദ്രാവാക്യവുമായി കർഷക സംഘം, കെ.എസ്.കെ.ടി.യു, സി.ഐ ടി.യു എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ഫ്രീഡം വിജിലിന്റെ ഭാഗമായി അരൂരിൽ സംഘടിപ്പിച്ച ഫ്രീഡം വിജിൽ സി.ഐ.ടി യു. നാദാപുരം ഏരിയാ സിക്രട്ടറി എ. മോഹൻ ദാസ് ഉൽഘാടനം ചെയ്തു. നിരവധി സമര പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യം ഇന്നു കടുത്ത വെല്ലുവിളികളെ നേരിടുകയാണെന്നും അത്തരം വെല്ലുവിളികളെ നേരിടാൻ ജനകീയ ഐക്യം ശക്തി പെടുത്തേണ്ടത് വർത്തമാന കാല രാഷ്ട്രീയത്തിൽ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.. ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് ഫാസിസ്റ്റ് രീതിയാണ് . ഇന്ത്യൻ ഭരണം കൂടം ഇന്നനുവർത്തിക്കുന്നത് ഇതാണ്. ഇതിനു പ്രത്യക്ഷ ഉദാഹരണങ്ങളാണ് മണിപ്പൂരിലെയും ഹരിയാനയിലെയും സംഭവ വികാസങ്ങൾ. സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികം
ആഘോഷിക്കുന്ന ദിനത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഭരണകൂട ഭീകരതക്കെതിരെ നാം ഒന്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. കൂടത്താം കണ്ടി സുരേഷ് കെ.പി, ബാലൻ അഡ്വ. ജ്യോതിലക്ഷിമി കൂടത്താം കണ്ടി രവി എം. ധനേഷ്, സി.കെ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സി.പി. നിധീഷ് സ്വാഗതം പറഞ്ഞു