ആലപ്പുഴ: കഴിഞ്ഞ ഒരു നൂറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ഇതിഹാസം രചിച്ച് ലോകമെങ്ങുമുള്ള കുട്ടനാടൻ ജലോത്സവ പ്രേമികൾക്ക് ആവേശവും പെരുമയും സമ്മാനിച്ച എടത്വ പാണ്ടങ്കരി മാലിയിൽ പുളിക്കത്ര തറവാട് യു.ആർ.എഫ് ലോക റിക്കോർഡിൽ ഇടം പിടിച്ചു.
ജൂറി ഡോ.ജോൺസൺ വി ഇടിക്കുള നൽകിയ രേഖകൾ പരിധിശോധിച്ചതിന് ശേഷം യു.ആർ.എഫ് വേൾഡ് റിക്കോർഡ് ചീഫ് എഡിറ്റർ ഗിന്നസ്സ് ഡോ.സുനിൽ ജോസഫാണ് പ്രഖ്യാപനം നടത്തയത്.റിക്കോർഡ് സർട്ടിഫിക്കറ്റും അംഗികാര മുദ്രയും എ.എം ആരിഫ് എം.പി, തോമസ് കെ തോമസ് എംഎൽഎ എന്നിവർ ചേർന്ന് സമ്മാനിച്ചു. മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും നാലാമത്തെ കളി വള്ളമായ ‘ഷോട്ട് പുളിക്കത്ര’ 2017 ജൂലൈ 27-ന് ആണ് നീരണിഞ്ഞത്.ഒരു നൂറ്റാണ്ടിനുള്ളിൽ ഒരേ കുടുബത്തിൽ നിന്നും തുടർച്ചയായി 4 തലമുറക്കാർ 4 കളിവള്ളങ്ങൾ നിർമ്മിച്ച പാരമ്പര്യത്തിനാണ് യു.ആർ.എഫ് വേൾഡ് റിക്കോർഡ്.