ടെലിമാക് സംഗമം നാളെ

ടെലിമാക് സംഗമം നാളെ

കോഴിക്കോട്: തലശ്ശേരി മാഹി കുടുംബ കൂട്ടായ്മയുടെ സംഗമം നാളെ വൈകിട്ട് 4 മണിക്ക് ബീച്ചിലെ ആസ്പിൻ കോർട്ട് യാർഡിൽ നടക്കും. സംഗമം മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പി.കെ.ഗ്രൂപ്പ് ചെയർമാൻ പി.കെ.അഹമ്മദ് മുഖ്യാതിഥിയായി സംബന്ധിക്കും. വിവിധ ഇനങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും മത്സരങ്ങൾ, ബോധവൽക്കരണ ക്ലാസ്സ്, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം, ഓൺലൈനായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന ദാനം, മൈലാഞ്ചി മത്സരം എന്നിവ സംഗമത്തിന്റെ ഭാഗമയി നടക്കും. സംരംഭകരുടെ പ്രദർശന സ്റ്റാളുകളും ഒരുക്കും. സംഗമത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഗാനമേളയും അരങ്ങേറും.

Share

Leave a Reply

Your email address will not be published. Required fields are marked *