കോഴിക്കോട്: രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ശതാബ്ദിയുടെ മുന്നോടിയായി കേസരി വാരികയുടെ ആഭിമുഖ്യത്തിൽ അമൃതശതം കേസരി വ്യാഖ്യാന മാല എന്ന പേരിൽ പ്രഭാഷണ പരമ്പര നടത്തുമെന്ന് കേസരി മുഖ്യ പത്രാധിപർ ഡോ.എൻ.ആർ മധു വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം രാഷ്ട്രീയ സ്വയം സേവക സംഘം സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ 17ന്(വ്യാഴം) വൈകിട്ട് 5.30ന് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് എൻഐടി ഡയറക്ടർ ഡോ.പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിക്കും.ഒക്ടോബർ 7ന് ആർഎസ്എസ് സർസംഘ ചാലക് ഡോ.മോഹൻ ഭഗവത് പ്രഭാഷണം നടത്തും. ആഗസ്റ്റ് മുതൽ ഡിസംബർ വരെ നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പരയിൽ ആഴ്ചയിൽ ഒന്നു വീതമാണ് പ്രഭാഷണം നടക്കുകയെന്നദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ഹന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റ് മെമ്പർ എൻ.പി.സോമൻ, സംഘാടക സമിതി ജോയന്റ് കൺവീനർ ഡോ.എ.ധീരജ്.എ എന്നിവർ പങ്കെടുത്തു.