കോഴിക്കോട്: നഗരത്തിലെ പ്രമുഖ റെസിഡൻസ് അസോസിയേഷനുകളിലൊന്നായ സുഹൃത്ത് സംഗമം റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനത്തേയും ഓണത്തേയും വരവേൽക്കാനൊരുങ്ങുകയാണെന്ന് പ്രസിഡണ്ട് ശ്രീഷൻ കളത്തുപടിക്കൽ പീപ്പിൾസ് റിവ്യൂവിനോട് പറഞ്ഞു.
ഇതിനു മുന്നോടിയായി ഇന്ന് കാലത്ത് 7 മുതൽ ഉച്ചക്ക് 1 മണിവരെ അംഗങ്ങൾ പൊറ്റങ്ങാടി രാഘവൻ റോഡ്, പണിക്കർ റോഡ് ക്രോസ് റോഡ് എന്നിവയുടെ പരിസരം ശുചീകരിച്ചു. ആഗസ്റ്റ് 15ന് കാലത്ത് 8.30ന് ദേശീയ പതാക ഉയർത്തലും ദേശീയോദ്ഗ്രഥന സന്ദേശവും മധുര പലഹാര വിതരണവും നടത്തും. ഓണത്തോടനുബന്ധിച്ച് ഇത്തവണ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 156 കുടുംബങ്ങളാണ് അസോസിയേഷനു കീഴിലുള്ളത്. പൂക്കള മത്സരം, ഓണസദ്യ, മാവേലിയെ വരവേൽക്കൽ, കലാപരിപാടികളും നടക്കും.
ഇന്നു നടന്ന ശുചീകരണ പ്രവൃത്തിയിൽ പ്രസിഡണ്ട് ശ്രീഷൻ കളത്തുംപടിക്കൽ, സെക്രട്ടറി ഉഷാ പ്രകാശ്, രക്ഷാധികാരി പ്രകാശ് പി.കെ.വിശ്വംഭരൻ,ബാലകൃഷ്ണൻ, പ്രസന്ന, അനിത ശ്രീഷൻ, രാഗേഷ്, അഗ്നിവേശ്, സൈനു, ബിനോയ് എന്നിവർ നേതൃത്വം നൽകി. 2000ത്തിലാണ് അസോസിയേഷൻ രൂപീകരിച്ചത്.