മക്കാ അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം ഇന്ന്

മക്കാ അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം ഇന്ന്

ഡോ.ഹുസൈൻ മടവൂർ പങ്കെടുക്കും.

മക്ക: സൗദി മതകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം ഇന്ന് മക്കയിൽ ആരംഭിക്കും. മക്കാ ഹോട്ടൽ ഹിൽട്ടൺ കൺവെൻഷൻ സെന്ററിലാണ് പരിപാടിയിൽ എൺപത്തിയഞ്ച് രാഷ്ട്രങ്ങളിൽ നിന്നായി നൂറ്റിയമ്പത് പ്രതിനിധികൾ പങ്കെടുക്കും. ഇന്ത്യയിൽ നിന്ന് ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ് പ്രസിഡൻറും ദയൂബന്ദ് ദാറുൽ ഉലൂം പ്രിൻസിപ്പാളുമായ മൗലാനാ അർഷദ് മദനി, അഹ്‌ലെ ഹദീസ് പ്രസിഡൻറ് അസ്ഗർ അലി ഇമാം മഹ്ദി, കെ.എൻ.എം വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ, ഡോ.അബ്ദുൽ മജീദ് സലാഹി ജാമിഅ നദവിയ്യ തുടങ്ങി പത്തോളം പണ്ഡിതന്മാർ പങ്കെടുക്കും.
മനുഷ്യർക്കിടയിൽ കൂടുതൽ സൗഹാർദ്ദവും സ്‌നേഹവും വളർത്തിയെടുക്കുക, ഇസ്ലാമിന്റെ മിതത്വവും ശാന്തി സന്ദേശവും പ്രചരിപ്പിക്കുക, തീവ്രവാദത്തിന്നെതിരിൽ ബോധവൽക്കരണം നടത്തുക, ഇസ്ലാമിന്റെ പ്രമാണങ്ങളായ ഖുർആനും സുന്നത്തും പഠിപ്പിക്കുക, ഇസ്ലാമിക സമൂഹങ്ങൾക്കിടയിൽ കൂടുതൽ സഹകരണവും ഐക്യവും വളർത്തിയെടുക്കുക തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ചക്ക് വിധേയമാക്കും. സൗദി രാജാവിന്റെ പ്രത്യേക സന്ദേശവുമുണ്ടാവും. ഇസ്ലാമിക മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്വീഫ് അബ്ദുൽ അസീസ് ആലുശൈഖ്, മക്കാ ഗവർണർ ഖാലിദ് അൽ ഫൈസൽ, മക്കാ മദീനാ ഹറം കാര്യാലയം ചെയർമാനും മക്കാ ചീഫ് ഇമാമുമായ ഡോ.ശൈഖ് അബ്ദുറഹ് മാൻ അൽ സുദൈസ്, റാബിത്വ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അബ്ദുൽ കരീം അൽ ഈസാ തുടങ്ങിയവരും വിവിധ രാഷ്രങ്ങളിലെ ഇസ്ലാമിക വഖഫ് വകുപ്പ് തലവൻമാരും യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർമാരും മുഫ്തിമാരും പ്രമുഖ പണ്ഡിതന്മാരും ചിന്തകന്മാരും സംബന്ധിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *