തൃശൂർ : അനാചാരങ്ങൾ ഒഴിവാക്കി ഈശ്വരവിശ്വാസം മുറുകെ പിടിച്ച് പരസ്പര വിശ്വാസത്തിലും സഹവർത്വത്തിലും മനുഷ്യർ ധന്യരായി ജീവിക്കണമെന്ന് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. സാംസ്‌കാരിക അക്കാദമി തൃശൂർ എൻ.ബി.എസ്. ഹാളിൽ സംഘടിപ്പിച്ച ശാസ്ത്രം, വിശ്വാസം, മിത്ത് എന്ന സംവാദത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.. സാംസ്‌കാരിക അക്കാദമി പ്രസിസന്റ് അഡ്വ: എ.ഡി.ബെന്നി അധ്യക്ഷത വഹിച്ചു. മുതിർന്ന പതപ്രവർത്തകൻ വി.എം.രാധാകൃഷ്ണൻ വിഷയാവതരണം നടത്തി. പത്രപ്രവർത്തകരായ മോഹൻദാസ് പാറപ്പുറത്ത്, രാജൻ എലവത്തൂർ, സാഹിത്യകാരൻ പ്രൊഫസർ എം. ഹരിദാസ്, ആന്റോ കോക്കാട്, ലൂവി ജോസ്, ഡേവീസ് കണ്ണമ്പുഴ പ്രസംഗിച്ചു