കോഴിക്കോട്: ‘സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക’ എന്ന സന്ദേശവുമായി ഭീമൻ പെയിന്റിംഗ് ബ്രഷുമായി കാർട്ടൂണിസ്റ്റും ക്യുറേറ്ററുമായ എം.ദിലീഫ് 14ന് വൈകിട്ട് 4.30ന് കെ.പി.കേശവമേനോൻ ഹാളിൽ ബ്രഷുപയോഗിച്ച് ദേശീയ പതാക ആലേഖനം ചെയ്യും. 250 സെ.മീ നീളവും, 75 സെ.മീ വീതിയുമുള്ളതാണ് ഭീമൻ പെയിന്റിംഗ് ബ്രഷ്. ചടങ്ങിൽ ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയാവും. ടൈം ലോക റെക്കോർഡ് ജേതാവായ എം.എ.റഷീദ് വേൾഡ്‌സ് ലോങ്ങ്‌സ്റ്റ് ബിസിനസ്സ് ലെസ്സൺ, സനിൽദീപ്, ലോങ്ങ്‌സ്റ്റ് റണ്ണിംഗ് ബ്രോഡ്കാസ്റ്റ് ഡിഎക്‌സ് നെറ്റ് ഓൺ ഹോം, അയാൻ ഷാ പ്രഭ ലോങ്ങ്‌സ്റ്റ് കോൺ ജണീറ്റൽ ഹെയർ ഇൻകിഡ്‌സ്, ജലീന ഹുസൈൻ ലോങ്ങ്‌സ്റ്റ് ഹാൻഡ് റിട്ടൺ ഖുർആൻ ഇൻ അറബിക് കാലിഗ്രഫി എന്നിവർക്കുളള പുരസ്‌കാര വിതരണവും ഇതോടനുബന്ധിച്ച് നടക്കും. ചേംബർ ഓഫ് എജ്യുക്കേഷൻ ഡയറക്ടർ ജനറൽ ഡോ.കെ.പി.നൗഷാദ്, ടൈം വേൾഡ് റെക്കോർഡ് പ്രതിനിധി ഷെഫ്‌ന ബിന്ത് അബ്ദുൽ അസീസ് എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ എം.ദിലീഫ്, ഷെഫ്‌ന ബിന്ത്, അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു.