സ്‌കോളർഷിപ്പിന്റെ പേരിൽ കോളേജ്  പ്രിൻസിപ്പൽമാരെ വലയ്ക്കുന്നു

സ്‌കോളർഷിപ്പിന്റെ പേരിൽ കോളേജ് പ്രിൻസിപ്പൽമാരെ വലയ്ക്കുന്നു

കോഴിക്കോട് :കോളജുകളിലെ വിവിധ സ്‌കോളർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് സർക്കാറിന്റെ പുതിയ നിർദ്ദേശം പ്രിൻസിപ്പൽമാർക്ക് പ്രയാസം നേരിടുന്നു. നിലവിൽ വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന സ്‌കോളർഷിപ്പ് വിതരണത്തിന്റെ മാനദണ്ഡം അനുസരിച്ച് വിദ്യാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷ പരിശോധിച്ച് അർഹരായവർക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്ന രീതിയായിരുന്നു. എന്നാൽ ഈ അധ്യയന വർഷം പ്രിൻസിപ്പലിന്റെയും നോഡൽ ഓഫീസറുടെയും വിദ്യാർത്ഥികളുടെയും ബയോ മെട്രിക് ഓതന്റിക്കേഷൻ നിർബന്ധമാക്കി. ഇതുവരെ സ്‌കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് പ്രയാസമാവും. സ്‌കോളർഷിപ്പ് വിഭാഗത്തിന്റെ ഈ നിർദ്ദേശം അനുസരിച്ച് കഴിഞ്ഞ 3 ദിവസങ്ങളിലായി പ്രിൻസിപ്പൽമാരും നോഡൽ ഓഫീസർമാരും വിവിധ സ്ഥലങ്ങളിൽ ബയോമെട്രിക്ക് ഓതന്റിക്കേഷന് ഹാജരായി ദിവസം മുഴുവനും കാത്തിരുന്ന ശേഷം സാങ്കേതികത്വത്തിന്റെ പേരിൽ നടപ്പിലാവാതെ മടക്കി അയക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് ബി എഡ് ട്രെയിനിംഗ് കോളേജ് അടക്കം ഹാജരായ പ്രിൻസിപ്പൽമാരിൽ ഭൂരിഭാഗം പേർക്കും ഓതന്റിഫിക്കേഷൻ സാധ്യമാകാതെ മടങ്ങേണ്ടി വന്നു. ആധാർ പുതുക്കിയില്ലെന്ന കാരണം പറഞ്ഞ് കഴിഞ്ഞവർഷം വരെ കൃത്യമായി സ്‌കോളർഷിപ്പ് ലഭ്യമായി കൊണ്ടിരുന്ന കോളേജുകൾക്കടക്കം ഈ ഗതികേട് ഉണ്ടായി . വിദ്യാർത്ഥികളുടെ സ്‌ക്രാളർഷിപ്പിന്റെ പേരിൽ വിദ്യർഥികളെയും പ്രിൻസിപ്പൽമാരെയും അകാരണമായി ബുദ്ധിമുട്ടിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്‌കോളർഷിപ്പ് വിഭാഗത്തിന്റെ നടപടിയിൽ പ്രിൻസിപ്പൽമാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കോളജുകളിൽ പരീക്ഷയും ക്ലാസുകളും പ്രവേശനവും നടക്കുന്ന സാഹചര്യത്തിൽ അനാവാശ്യമായി പ്രിൻസിപ്പൽമാരെ കോളജിൽ നിന്നും വിട്ടു നിർക്കാൻ നിർബന്ധിക്കുന്ന ഈ നടപടിയിൽ പ്രിൻസിപ്പൽമാരുടെ സംഘടനയായ കേരള കാത്തലിക് സെൽഫിനാൻസിങ് കോളജ് പ്രിൻസിപ്പൽ അസോസിയേഷനും പ്രിൻസിപ്പൽമാരുടെ വിവിധ സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തി. ഇത് സംബന്ധിച്ച് പരാതികൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്‌കോളർഷിപ്പ് വിഭാഗത്തെ അറിയിക്കുവാൻ നിരവധി കോളജുകൾ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *