സഹ കിരൺ പദ്ധതി ലോഗോ പ്രകാശനം ചെയ്തു

സഹ കിരൺ പദ്ധതി ലോഗോ പ്രകാശനം ചെയ്തു

തലശ്ശേരി :ഊർജ സംരക്ഷണം സ്വന്തം ഉത്തരവാദിത്വമാണെന്ന ഓർമ്മപ്പെടുത്തലുമായി വിഭാവനം ചെയ്ത സഹകിരൺ പദ്ധതിയുടെ ലോഗോ പ്രകാശനം തലശേരി പ്രസ് ഫോറം ഹാളിൽ  നഗരസഭാ ചെയർപേഴ്സൺ കെ.എം ജമുനാ റാണി നിർവ്വഹിച്ചു. വർത്തമാനകാലസാഹചര്യത്തിൽ ഊർജ സംരക്ഷണ മേഖലയ്ക്കായി കതിരൂർ ബാങ്ക് കാഴ്ചവയ്ക്കുന്ന പദ്ധതികൾ ശ്ളാഘനിയമാണെന്ന് അവർപറഞ്ഞു. നിത്യജീവിതത്തിന്റെ സുഖവും സുഗമവുമായ പ്രയാണത്തിന് ഊർജ്ജസംരക്ഷണം അനിവാര്യമാണെന്ന് ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയനും ചൂണ്ടിക്കാട്ടി.
സഹ കിരൺ പദ്ധതി തലശ്ശേരി താലൂക്കിലും കതിരൂർ ബാങ്കിന്റെ 11 ബ്രാഞ്ചുകളിലും നടപ്പിലാക്കുമെന്നും ശ്രീജിത്ത് ചോയൻ അറിയിച്ചു. ഇതിന്റെ ഭാഗമായി സൗരോർജ്ജ റാന്തലുകൾ, വിളക്കുകൾ, മറ്റ് ഉൽപന്നങ്ങൾ എന്നിവ സ്വന്തമാക്കാൻ ബാങ്ക് സാമ്പത്തിക സഹായം നൽകും. ഈ മാസം 21 മുതൽ മെഗാ വിപണനമേള ഹെഢാഫീസ് പരിസരത്ത് ഒരുക്കും. വീടുകളിൽ സൗരോർജ്ജ പാനൽ സ്ഥാപിക്കാൻ 3 ലക്ഷം രൂപ വരെ പത്ത് ശതമാനം പലിശയിൽ കെ.എസ്.ഇ.ബി.യുമായി സഹകരിച്ച് വായ്പ അനുവദിക്കും. സൗരോർജ്ജ രംഗത്ത് പുതിയ ആശയങ്ങൾ അവതരിപ്പിക്കാനായി സഹകരണ എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥികൾക്ക് അവസരവും മത്സരവും സംഘടിപ്പിക്കുന്നുണ്ട്. വിജയികൾക്ക് സമ്മാനങ്ങളും നൽകും. സൌരോർജ്ജം ഉപയോഗിക്കുക വഴി ഇലക്ട്രിസിറ്റി ലാഭിക്കുകയും വൈദ്യുതി ബില്ലിൽ കുറവുണ്ടാക്കുകയും ചെയ്യുന്ന കതിരൂർ, എരഞ്ഞോളി, എരുവട്ടി, കതിരൂർ, എരഞ്ഞോളി, എരുവട്ടി വില്ലേജുകളിലെ ഗാർഹിക ഉപഭോക്താക്കൾക്ക് അവാർഡുകളും ബാങ്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് സിക്രട്ടറി പി.എം.ഹേമലത, ഡയറക്ടർമാരായ കെ.സുരേഷ്, പി.പ്രസന്നൻ എനിവരും സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *