ലോകകപ്പ് ടീമിൽ തിലക് വർമക്ക് സാധ്യത

ലോകകപ്പ് ടീമിൽ തിലക് വർമക്ക് സാധ്യത

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ ആദ്യ മൂന്ന് മത്സരങ്ങൾ കൊണ്ട് തന്നെ തിലക് വർമ ഇന്ത്യൻ ക്രിക്കറ്റിൻറെ ഭാവി പ്രതീക്ഷയായി കഴിഞ്ഞു. ആദ്യ മത്സരത്തിൽ 39 റൺസെടുത്ത് ടോപ് സ്‌കോററായ തിലക്, രണ്ടാം മത്സരത്തിൽ അർധസെഞ്ചുറി നേടി  ഇന്ത്യയുടെ ടോപ് സ്‌കോററായി. മൂന്നാം മത്സരത്തിലാകട്ടെ സൂര്യകുമാർ യാദവിനൊപ്പം നിർണായക കൂട്ടുകെട്ടുയർത്തിയ തിലക് 49 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യൻ ജയത്തിൽ നിർണായക സംഭാവന നൽകുകയും ചെയ്തു. ഇതോടെ തിലക് വർമയെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്നും മധ്യനിരയിൽ പരീക്ഷിക്കണമെന്നും ആവശ്യമുയർന്നു.
മുംബൈ ഇന്ത്യൻസിൽ രോഹിത്തിന് കീഴിലാണ് തിലക് ഐപിഎല്ലിൽ അരങ്ങേറിയത്. തിലകിൻറെ പ്രകടനം കാമാൻ തുടങ്ങിയിട്ട് രണ്ട് വർഷമായെന്നും ഈ പ്രായത്തിൽ തന്നെ അവൻ കാണിക്കുന്ന പക്വത അപാരമാണെന്നും രോഹിത് ശർമ്മ പറഞ്ഞു. റൺസ് നേടാനുള്ള ആവേശം അവനുണ്ട്. അതാണ് ഏറ്റവും പ്രധാനം. തൻറെ ബാറ്റിംഗിനെക്കുറിച്ച് വ്യക്തമായ ധാരണയും എപ്പോൾ അടിക്കണം ഏത് സാഹചര്യത്തിൽ എങ്ങനെ കളിക്കണം എന്നതിനെക്കുറിച്ചെല്ലാം വ്യക്തമായ ബോധ്യവും തിലകിനുണ്ട്.ഇന്ത്യക്കായി കളിച്ച കുറച്ചു മത്സരങ്ങളിൽ തന്നെ പ്രതിഭാധനനാണെന്ന് തെളിയിച്ചു കഴിഞ്ഞുവെന്നും രോഹിത് പറഞ്ഞു.
Share

Leave a Reply

Your email address will not be published. Required fields are marked *