മാഹി: മാഹി റീജ്യണൽ സ്വതന്ത്ര തൊഴി ലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ മാഹി വത്സരാജ് സിൽവർ ജൂബിലി ഹാളിനടുത്ത് മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും, ന്യൂനപക്ഷവിഭാഗത്തിന് നേരെുള്ള പീഠനങ്ങൾക്കുമെതിരെ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പി ടി കെ റഷീദ്, ഉദ്ഘാടനം ചെയ്തു. സ്വതന്ത്രമത്സ്യത്തൊഴിലാളി യൂണിയൻ മാഹി റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് സമീർ വളവിൽ അധ്യക്ഷത വഹിച്ചു. എസ് ടി യു ദേശീയ വൈസ് പ്രസി ഡണ്ട് പി യൂസുഫ് മുഖ്യപ്രഭാഷണം നടത്തി. എസ് ടിയു മാഹിറീജിനൽ സെക്രട്ടറി മുഹമ്മദ് അലി ഇടക്കുന്നത്ത് സ്വാഗതം പറഞ്ഞു.ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എവി ഇസ്മായിൽ, യൂത്ത് ലീഗ് സ്റ്റേറ്റ് സെക്രട്ടറി റിംഷാദ് പള്ളിയത്ത്, പ്രവാസി ലീഗ് മാഹി ജില്ലാ പ്രസിഡണ്ട് എംഎ അബ്ദുൽ ഖാദർ, പി കെ ഷൗക്കത്ത്, വി കെ റഫീഖ്, ഇസ്മായിൽ ചങ്ങരോത്ത് എന്നിവർ സംസാരിച്ചു. എസ് ടി യു മാഹി ട്രഷറർ എവി അസ്‌ലം നന്ദി പറഞ്ഞു.