പ്രതിപക്ഷത്തിന് പാർട്ടിയാണ് വലുത് രാജ്യമല്ല പ്രധാനമന്ത്രി

പ്രതിപക്ഷത്തിന് പാർട്ടിയാണ് വലുത് രാജ്യമല്ല പ്രധാനമന്ത്രി

ദില്ലി: പ്രതിപക്ഷത്തിന് പാർട്ടിയാണ് വലുത് രാജ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന് മണിപ്പുരിനെ സംബന്ധിച്ച് ചർച്ചയല്ല വേണ്ടതെന്നും ചർച്ച സമയത്ത് അവർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി ചർച്ച സ്തംഭിപ്പിച്ചുവെന്നും മണിപ്പൂരിലെ സത്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രവർത്തകരോട് മോദി ആവശ്യപ്പെട്ടു
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അതിരൂക്ഷ വിമർശനം കഴിഞ്ഞ ദിവസം രാഹുൽഗാന്ധി ഉന്നയിച്ചിരുന്നു. മണിപ്പൂരിൽ കലാപം നടക്കുമ്പോൾ മോദി പാർലമെൻറിൽ നാണമില്ലാതെ തമാശ പറഞ്ഞ് ചിരിക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.. പ്രധാനമന്ത്രിയെന്ന നിലയിൽ അല്ല ഒരു കക്ഷി നേതാവായി മാത്രമാണ് നരേന്ദ്രമോദി പെരുമാറുന്നതെന്നും രാഹുൽ വിമർശിച്ചു.അവിശ്വാസ പ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു രാഹുൽഗാന്ധിയുടെ വിമർശനം. 19 വർഷമായി താൻ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു. എല്ലാ സംസ്ഥാനങ്ങളിലും പോയിട്ടുണ്ട്. എന്നാൽ മണിപ്പൂരിലെ കലാപം പോലെ ഒന്ന് എവിടെയും കണ്ടട്ടില്ലെന്ന് രാഹുൽ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *