കോഴിക്കോട്: പീപ്പിൾസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാഷണൽ എൻ.ജി.ഒ കോഫറൻസ് പ്രമുഖ മാധ്യമ പ്രവർത്തകനും, സാമൂഹ്യ പ്രവർത്തകനുമായ പി.സായ്നാഥ് ഉദ്ഘാടനം ചെയ്യും. എംപവേർഡ് എൻജിഓസ്: ഫോർ ബിൽഡിംഗ് കമ്മ്യൂ ണിറ്റീസ് ട്രാൻസ്‌ഫോർമിങ് ലിവ്‌സ് എന്ന തലക്കെട്ടിൽ 22,23 തിയ്യതികളിലായി രാമനാട്ടുകരയിലെ കെ-ഹിൽസ് ഹെറിറ്റേജ് കൺവെൻഷൻ സെന്ററിലാണ് നാഷണൽ എൻ.ജി.ഒ കോൺഫറൻസ് സംഘടിപ്പിക്കുന്നത്. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ വി. ടി. അബ്ദുല്ല കോയ തങ്ങൾ അധ്യക്ഷത വഹിക്കും. എം.കെ രാഘവൻ എം.പി മുഖ്യാഥിതിയായിരിക്കും. പീപ്പിൾസ് ഫൗണ്ടേഷൻ മുൻ ചെയർമാൻ എം.കെ മുഹമ്മദലി പങ്കെടുക്കും.
പ്രൊഫെഷണൽ എൻ.ജി.ഒ മാനേജ്മെന്റ്, എൻ.ജി.ഒ കൾക്ക് പ്രവർത്തിക്കാൻ സാധ്യതയുള്ള വിവിധ മേഖലകൾ, സി.എസ്.ആർ ഫണ്ടിംഗ്, സർക്കാർ എൻ.ജി.ഒ കൾ മുഖേന നടപ്പിലാക്കുന്ന പദ്ധതികൾ, ആരോഗ്യ മേഖലയിൽ നടപ്പിലാക്കാൻ കഴിയുന്ന പദ്ധതികൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ്ഒ) ഡവലപ്മെന്റ്, വനിതാ ശാക്തീകരണം, മാലിന്യ സംസ്‌കരണം, സാമൂഹ്യ സേവന മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ, നഗരവികസനവും എൻ.ജി.ഒകളും, പ്രവാസികളുടെ തിരിച്ചുവരവും പുനരധിവാസവും തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള അവതരണങ്ങളും ചർച്ചകളും സെമിനാറിൽ നടക്കും. സാമൂഹ്യ സേവന മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും, സഹകരിച്ച് പ്രവർത്തിക്കാനുമുള്ള അവസരങ്ങൾ
കോൺഫറൻസിൽ സൃഷ്ടിക്കും. ട്രസ്റ്റുകൾ, സൊസൈറ്റികൾ, സെഷൻ 8 കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങൾക്കും സാമൂഹ്യ സേവന മേഖലയിൽ തൽപരരായ പ്രൊഫഷണലുകൾ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർക്കും കോൺഫറൻസിൽ പങ്കെടുക്കാം. പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് www.peoplesfoundation.org എന്ന വെബ്സൈറ്റിലൂടെ ഓഗസ്റ്റ് 15 വരെ രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക്: ഫോൺ: +91 8113898003, +91 98953 90937, +91 9747128779, ഇ-മെയിൽ: [email protected], [email protected].
സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സംവിധാനങ്ങൾക്ക് ദിശാബോധം നൽകാനും, കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന കോഫറൻസിൽ കെയർ ഇന്ത്യ ചെയർമാൻ മാത്യു ചെറിയാൻ, സെന്റർ ഫോർ എക്കോളജിക്കൽ സയൻസസ് സ്ഥാപകൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ, പി.വി അബ്ദുൽ വഹാബ് എം.പി, മസ്ദൂർ കിസാൻ ശക്തി സംഗതൻ സഹസ്ഥാപകൻ നിഖിൽ ഡേ, മുൻ കേരള ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ഐ.എ.എസ് (റിട്ട.), ഗ്രാം വികാസ് എക്സിക്യൂട്ടീവ് ഡയറക്ടർ ലിബി ജോൺസൺ, പ്രധാൻ ഇൻസ്ട്രക്ടർ നരേന്ദ്രനാഥ് ദാമോദർ, ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ വൈസ്.ചെയർമാൻ ടി.ആരിഫലി, സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ (സേവ) ഡയറക്ടർ മിറായ് ചാറ്റർജി, നബാർഡ് കേരള റീജിയൻ ചീഫ് ജനറൽ മാനേജർ ഗോപകുമാരൻ നായർ ജി, ഗ്ലോബൽ നോളജ് പാർട്ണർഷിപ്പ് ഓഫ് മൈഗ്രേഷൻ ആന്റ് ഡെവലപ്പ്മെന്റ് ചെയർമാൻ എസ് ഇരുദയ രാജൻ, അസിം പ്രേംജി ഫിലാന്തറോപ്പി ഇനീഷ്യേറ്റീവ് സീനിയർ പ്രോഗ്രാം മാനേജർ അനിൽ രാംപ്രസാദ്, ജനാഗ്രഹ ചീഫ് പോളിസി മേക്കർ ആനന്ദ് അയ്യർ, ധൻ ഫണ്ടേഷൻ പ്രോഗ്രാം ലീഡർ ബി കുമാരസ്വാമി , കുടുംബശ്രീ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ സജിത്ത് സുകുമാരൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ മുൻ ഡിപ്പാർട്മെന്റ് ഹെഡ് പ്രൊഫ. ഡോ വിജയകുമാർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻസ് (ഐ.പി.എം) ഡയറക്ടർ ഡോ. സുരേഷ്‌കുമാർ, കെ.എഫ്.ആർ.ഐ രജിസ്ട്രർ ഡോ. ടി.വി സജീവ്, സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ് പ്രൊഫ. ജെ ദേവിക, ആക്സസ് ലൈവ്ലിഹുഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ജി.വി കൃഷ്ണഗോപാൽ, തണൽ തിരുവനന്തപുരം എക്സിക്യൂട്ടീവ് ഡയറക്ടർ ജയകുമാർ സി, മീഡിയവൺ മാനേജിങ് എഡിറ്റർ സി ദാവൂദ്, ലാറി ബേക്കർ സെന്റർ ഫോർ ഹാബിറ്റേറ്റ് സ്റ്റഡീസ് അസ്സോസിയേറ്റ് ശൈലജ നായർ തുടങ്ങി ഈ രംഗത്തെ 50 ൽ പരം പ്രമുഖ വ്യക്തിത്വങ്ങൾ പ്രോഗ്രാമിൽ അതിഥികളായി എത്തും. 200 ൽ പരം എൻ.ജി.ഒ പ്രതിനിധികളും, സാമൂഹ്യ പ്രവർത്തന രംഗത്തെ വിദഗ്ദ്ധരും, ഗവേഷകരും, വിദ്യാർഥി പ്രതിനിധികളും ഉൾപ്പെടെ 300 ഓളം പ്രതിധികൾ കോഫറൻസിൽ പങ്കെടുക്കും.
കോഫറൻസിന്റെ വിജയത്തിനായി പ്രമുഖ വ്യവസായിയും മിനാർ ഗ്രൂപ്പ് ചീഫ് മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് ഷാഫി ചെയർമാനും, മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എം.എ മെഹബൂബ്, കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് അജയൻ കാവുങ്ങൽ എന്നിവർ വൈസ്. ചെയർമാൻമാരും, എൻ.ഐ.ടി – ടി.ബി.ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പ്രീതി എം വൈസ്.ചെയർ പേഴ്സൺ ആയും, ഫൈസൽ പൈങ്ങോട്ടായി (ജനറൽ കൺവീനർ), മോഹനൻ (കൺവീനർ) എന്നിങ്ങനെ 55 അംഗ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം.അബ്ദുൽ മജീദ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഹമീദ് സാലിം,ജനറൽ കൺവീനർ, നാഷണൽ എൻ.ജി.ഒ കോൺഫറൻസ് ഫൈസൽ പൈങ്ങോട്ടായി,പ്രൊജക്റ്റ് ഡയറക്ടർ ഡോ. നിഷാദ് വി.എം,പ്രോജക്ട് കോഡിനേറ്റർ അബ്ദുൽ റഹീം. കെ പങ്കെടുത്തു.